HOME
DETAILS
MAL
വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം: സഊദിയില്‍ കോഴിക്കോട് സ്വദേശി മരിച്ചു
backup
September 26 2017 | 14:09 PM
റിയാദ്: വാഹനമോടിക്കുന്നതിനിടെ ഹൃദായാഘാതം സംഭവിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. താമരശ്ശേരി അമ്പായത്തോട് ബാലകൃഷ്ണനാണ് ഖമീസ് മുശൈതിലെ ജിസാനില്‍ മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് വാഹനം സൈഡിലേക്ക് മാറ്റി നിര്‍ത്തിയിരുന്നു. അഞ്ചു വര്‍ഷമായി സഊദിയില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലി നോക്കിവരികയായിരുന്നു. രണ്ടു മാസത്തിനുള്ളില്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം.
ഭാര്യ: സുമ, മക്കള്‍: സുനില, സനില. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."