ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണം; സമയക്രമം ഒരു മാസം നീട്ടി
തിരുവനന്തപുരം: കായംകുളം-കൊല്ലം റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ നവംബര്‍ 18 വരെ ബുധനാഴ്ചകളും മഹാനവമി, പൂജാ അവധി ദിവസങ്ങളും ഒഴികെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
എറണാകുളം-കൊല്ലം പാസഞ്ചര്‍, കൊല്ലം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി) എന്നിവ ഭാഗികമായി റദ്ദാക്കി. പാലക്കാട്-പുനലൂര്‍ പാലരുവി എക്‌സ്പ്രസ് (35 മിനുട്ട്), തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് (40 മിനുട്ട് ), തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (അടുത്ത മാസം 1, 8, 15, 22 തിയതികളില്‍ 30 മിനുട്ട് ) എന്നീ ക്രമത്തില്‍ വൈകിയോടും. കൂടാതെ ഈ മാസം 30ന് അവസാനിക്കേണ്ടിയിരുന്ന കഴിഞ്ഞ വര്‍ഷം റെയില്‍വേ പുറത്തിറക്കിയ സമയക്രമം അടുത്ത മാസം 31 വരെ നീട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."