തെരുവ് വിളക്കുകള്‍ കണ്ണടച്ചു ഇരുട്ടില്‍ തപ്പി ആലക്കോട് ടൗണ്‍
ആലക്കോട്: തെരുവ് വിളക്കുകള്‍ കത്താതായതോടെ ആലക്കോട് ടൗണ്‍ ഇരുട്ടിലായി. ഉപയോഗ ശൂന്യമായ വിളക്കുകള്‍ മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്. പഞ്ചായത്തിലേക്ക് ഓരോ മാസവും നികുതിയിനത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് ആലക്കോട് ടൗണില്‍ നിന്നു ലഭിക്കുന്നത്. എന്നാല്‍ ടൗണില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. രാത്രി ടൗണ്‍ ഇരുട്ടിലാകുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ തപ്പി തടഞ്ഞ് നടക്കേണ്ട അവസ്ഥയിലാണ്. കോട്ടയം, എറണാകുളം ഭാഗത്ത് നിന്നും നാലോളം ബസുകളാണ് പുലര്‍ച്ചെ ഇതുവഴി കടന്നു പോകുന്നത്. ഇതില്‍ വരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇരുട്ടത്ത് നില്‍ക്കേണ്ട അവസ്ഥയിലാണ്. ടൗണ്‍ ഇരുട്ടിലായതോടെ മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യവും കുറവല്ല. വ്യാപാരികള്‍ ശമ്പളം നല്‍കി ഒരു ഗൂര്‍ഖയെ ടൗണിന്റെ കാവലിനായി നിയമിച്ചിട്ടുണ്ടെങ്കിലും വെളിച്ചമില്ലാത്തതിനാല്‍ യാതൊരു പ്രയോജനവുമില്ല. ഇരിക്കൂര്‍ മണ്ഡലത്തിലെ പല പ്രധാന പട്ടണങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആലക്കോടിനെ മാത്രം അതില്‍ നിന്നു ഒഴിവാക്കിയിരിക്കുകയാണ്. എത്രയും പെട്ടന്ന് തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാനുള്ള സംവിധാനം അധികൃതര്‍ കൈക്കൊള്ളാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി രംഗത്തെത്താനാണ് വ്യാപാരികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."