HOME
DETAILS
MAL
കെ.പി മോഹനനെതിരേയുള്ള വിജിലന്‍സ് കേസ് ഇന്ന് പരിഗണിക്കും
backup
September 27 2017 | 01:09 AM
തലശ്ശേരി: മുന്‍ മന്ത്രി കെ.പി മോഹനനെതിരേയുള്ള കേസ് തലശ്ശേരി വിജിലന്‍സ് സ്പെഷല്‍ കോടതി ജഡ്ജി കെ. ബൈജുനാഥ് ഇന്ന് പരിഗണിക്കും. പാനൂര്‍ താലൂക്ക് ആശുപത്രിക്ക് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാരോപിച്ച് ജനകീയ വേദി ജില്ലാ സെക്രട്ടറി ഇ. മനീഷ് നല്കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തിരുന്നത്.
കെ.പി മോഹനന് ഒന്നാം എതിര് കക്ഷിയും പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി വസന്തകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അബ്ദുല്ല, പി.കെ പ്രവീണ്‍, പി.പി സലാം എന്നിവര്‍ യഥാക്രമം രണ്ടുമുതല്‍ അഞ്ചുവരെ എതിര് കക്ഷികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."