HOME
DETAILS
MAL
സോളാര്‍ കമ്മിഷനില്‍ വിശ്വാസമെന്ന് സരിത
backup
September 27 2017 | 01:09 AM
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന് കമ്മിഷനില്‍ പൂര്‍ണ വിശ്വാസമെന്ന് കേസിലെ രണ്ടാംപ്രതി സരിത എസ്. നായര്‍. കമ്മിഷന് റിപ്പോര്‍ട്ട് സത്യസന്ധമാണെന്ന് വിശ്വസിക്കാനേ തരമുള്ളൂ.
ശാസ്ത്രീയമായ തെളിവുകള്‍ പരിശോധിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കേസിന്റെ ആദ്യഘട്ടത്തില്‍ യു.ഡി.എഫ് നേതാക്കളുടെ നിര്‍ദേശമനുസരിച്ച് പാവയെപ്പോലെയാണ് കമ്മിഷന് പ്രവര്‍ത്തിച്ചത്. അന്വേഷണ കമ്മിഷനെ നിയോഗിച്ചത് യു.ഡി.എഫ് സര്‍ക്കാര്‍ ആയിരുന്നു. തന്റെ ഭാഗത്തു നിന്നുള്ള എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ട്. മറ്റു സാങ്കേതികമായ കാര്യങ്ങള്‍ കമ്മിഷനാണ് അന്വേഷിക്കേണ്ടത്.
സോളാറുമായി ബന്ധപ്പെട്ട മറ്റു കേസുകള്‍ തുടരും. ഈ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യമായ പണം തന്റെ കൈയിലില്ലെന്നും സരിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."