തെറ്റു ചെയ്തിട്ടില്ലെന്ന് ഉറച്ച വിശ്വാസം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
തെറ്റു ചെയ്യാത്തതുകൊണ്ടുതന്നെ തനിക്കു ഭയമില്ല. യു.ഡി.എഫ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്ക്കാന്‍ ഉണ്ടായിരുന്നില്ല. കമ്മിഷനുമായി സര്‍ക്കാര്‍ പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്.
അന്വേഷണം തടയാനായി ഒന്നും ചെയ്തിട്ടില്ല. തന്നെ മണിക്കൂറുകളോളം വിസ്തരിച്ചപ്പോഴും തടസ്സമൊന്നും പറഞ്ഞില്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരു ആശങ്കയുമില്ല. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കമ്മിഷന് റിപ്പോര്‍ട്ട് വേങ്ങര ഉപതെരഞ്ഞെടുപ്പിനെ ഒരുതരത്തിലും സ്വാധീനിക്കില്ല. തന്റെ ഓഫിസ് തുറന്ന പുസ്തകമായിരുന്നു. എല്ലാവരെയും സ്വീകരിക്കുന്ന തുറന്ന സമീപനമാണ് സ്വീകരിച്ചത്. റിപ്പോര്‍ട്ടിലെ വിശദവിവരങ്ങള്‍ പുറത്തുവന്ന ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."