ജയലളിതയെ കാണാന്‍ വിലക്കുണ്ടായിരുന്നില്ലെന്ന് തമിഴ്നാട് മന്ത്രി
ചെന്നൈ: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുന്‍മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ ശശികല അനുവദിച്ചിരുന്നില്ലെന്ന തമിഴ്നാട് വനം മന്ത്രി ദിണ്ഡിഗല്‍ ശ്രീനിവാസന്റെ വാദം തള്ളി അണ്ണാ ഡി.എം.കെയിലെ മുതിര്‍ന്ന നേതാവും സഹകരണ മന്ത്രിയുമായ സെല്ലൂര്‍ കെ. രാജു.
എം.ജി.ആറിന്റെ ജന്മവാര്ഷികദിനാചരണത്തിന്റെ ഭാഗമായി മധുരയില്‍ നടന്ന പരിപാടിയിലാണ് മന്ത്രി ശ്രീനിവാസന് ശശികലക്കെതിരേ ശക്തമായ ആരോപണം ഉന്നയിച്ചത്. ജയലളിതയെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അവരുടെ ചികിത്സാ വിവരങ്ങളെ സംബന്ധിച്ച് നല്കിയ കാര്യങ്ങള്‍ക്ക് ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇന്നലെ ശ്രീനിവാസന്റെ വാദം തള്ളിയാണ് സെല്ലൂര്‍ കെ. രാജു നിലപാട് വ്യക്തമാക്കിയത്. 75 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ജയലളിതയെ കാണാന്‍ എല്ലാ മന്ത്രിമാര്‍ക്കും അനുവാദമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.
എന്നാല്‍ വനം മന്ത്രിയുടെ അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രിസഭയിലെ ആരോടുചോദിച്ചാലും അവര്‍ താന്‍ പറഞ്ഞതുതന്നെയായിരിക്കും പറയുകയെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."