നുഴഞ്ഞുകയറ്റക്കാരെ സ്വീകരിച്ച് കുഴിമാടത്തിലേക്ക് അയക്കുമെന്ന് കരസേനാ മേധാവി
ന്യൂഡല്‍ഹി: നുഴഞ്ഞുകയറ്റക്കാരെ സ്വീകരിച്ച് കുഴിമാടത്തിലേക്ക് അയക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്.
ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ ആ പ്രദേശത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി കടന്നു വരുന്ന ഭീകരര്‍ക്കെതിരേ ശക്തമായ മുന്നറിയിപ്പാണ് ഇന്നലെ കരസേനാ മേധാവി നല്‍കിയത്.
നുഴഞ്ഞുകയറ്റക്കാരെ കുഴിമാടത്തിലേക്ക് അയക്കാന്‍ ഇന്ത്യന്‍ സൈന്യം ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ കാത്തിരിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഭീകരരെ സ്വീകരിച്ച് കുഴിമാടത്തിലേക്ക് അയക്കുമെന്ന് സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പാക് അധീന കശ്മിരില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു. ഇത് പാകിസ്താന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരുന്നത്.
അതിനിടയില്‍ കശ്മിരിലെ കുപ്‌വാര ജില്ലയില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. ഇന്നലെയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഭീകരര്‍ക്ക് സഹായം നല്‍കിയത് പാക് അതിര്‍ത്തി രക്ഷാ സേനയായ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."