HOME
DETAILS
MAL
ഹണിപ്രീതിനായി ഡല്‍ഹിയില്‍ ഹരിയാന പൊലിസിന്റെ റെയ്ഡ്
backup
September 27 2017 | 02:09 AM
ചണ്ഡീഗഡ്: അന്തേവാസിനികളായ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീമിന്റെ ദത്തുപുത്രി ഹണിപ്രീത് എന്ന പ്രിയങ്ക തനേജക്കു വേണ്ടി ഹരിയാന പൊലിസ് ഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി റെയ്ഡ് നടത്തിയതായി പൊലിസ് വ്യക്തമാക്കി. ഹണിപ്രീതിനൊപ്പം ഗുര്‍മീതിന്റെ മറ്റൊരു അനുയായിയായ ആദിത്യ ഡല്‍ഹിയിലുണ്ടെന്നും ഇരുവരും ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നുമുള്ള വിവരത്തെതുടര്‍ന്നായിരുന്നു റെയ്ഡ്.
സ്ത്രീപീഡന കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് പഞ്ച്കുല കോടതി കണ്ടെത്തിയതോടെ ഹരിയാനയില്‍ വ്യാപകമായ അക്രമത്തിന് ആഹ്വാനം ചെയ്തത് ഹണിപ്രീതും ആദിത്യയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."