ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനെ പുറത്താക്കി
പട്ന: ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചൗധരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം ആരോപിച്ചാണ് അദ്ദേഹത്തെ പുറത്താക്കിയത്. എന്നാല്‍ സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള അദ്ദേഹത്തെ പുറത്താക്കിയതോടെ ബിഹാറില്‍ പാര്‍ട്ടി പിളര്‍ന്നേക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലായി പാര്‍ട്ടി നേതൃത്വത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരുന്നത്.
ബിഹാറില്‍ മതേതര മുന്നണി വിപുലീകരണം ലക്ഷ്യംവച്ച് ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കാതിരുന്നത് അശോക് ചൗധരിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു.
ഇന്നലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്ദ്ദനന് ദ്വിവേദിയാണ് അശോക് ചൗധരിയെ പുറത്താക്കികൊണ്ട് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പട്നയില്‍ പറഞ്ഞു.
പാര്‍ട്ടിക്കായി ആത്മര്ഥതയോടെയാണ് കഠിനാദ്ധ്വാനം ചെയ്തത്. എന്നിട്ടും ഇതാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ അതിനെ താന്‍ സ്വാഗതം ചെയ്യുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ അദ്ദേഹം തയാറായില്ല.
പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹം അടുത്ത കാലത്തായി കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."