പത്തു വയസ്സുകാരിയെ കടന്നു പിടിച്ചയാള്‍ അറസ്റ്റില്‍;തെളിവായത് സി.സി.ടി.വി ദൃശ്യങ്ങള്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലിസ് അറസ്റ്റു ചെയ്തു. ഭോപ്പാലില്‍ നിന്ന് 300 കിമി അകലെയുള്ള ശിവപുരിയിലാണ് സംഭവം. കെട്ടിടം പെയിന്റ് ചെയ്യാനെത്തിയ തൊഴിലാളിയാണ് പെണ്‍കുട്ടിയെ അക്രമിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളാണ് അക്രമിയെ പിടികൂടാന്‍ സഹായകമായത്. കുട്ടിയുടെ മാതാപിതാക്കളാണ് ദൃശ്യങ്ങള്‍ പൊലിസിനെ ഏല്പിച്ചത്.
വീടിനു സമീപത്ത് നിന്ന് സൈക്കിളില്‍ കയറിയ പെണ്‍കുട്ടിയുടെ നേരെ പെട്ടെന്നൊരാള്‍ നടന്നടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പെണ്‍കുട്ടി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും യുവാവ് കടന്നു പിടിച്ചു. മറ്റൊരാള്‍ ഈ കാഴ്ച കണ്ടു നില്ക്കുന്നതും സി.സി.ടി.വിയില്‍ കാണാം. പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നപ്പോള്‍ നോക്കി നിന്ന് കടന്നു പോയ ആളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
രാജ്യത്ത് കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലാത്ത സംസ്ഥാനങ്ങളില്‍ മുന്നിലാണ് മധ്യപ്രദേശിന്റെ സ്ഥാനം. 2015നും 2016നുമിടയില്‍ ഇത്തരത്തില്‍ 35 കേസുകള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."