വീടിനു മുകളില്‍ അപൂര്‍വയിനം നെല്ല് വിളയിച്ച് യുവ കര്‍ഷകന്‍
പൂച്ചാക്കല്‍:വീടിനു മുകളില്‍ അപൂര്‍വയിനം നെല്ല് വിളയിച്ച് യുവ കര്‍ഷകന്‍ മാതൃകയാകുന്നു.അരൂക്കുറ്റി വടുതല തെക്കേ ഇടപ്പറമ്പില്‍ അഹമ്മദ് ഹാഷിമിന്റെയും ഷാമിലയുടെയും മകനായ അഹമ്മദ് തന്‍സീഹ് ആണ് വീടിന്റെ ടെറസില്‍ ഇന്ത്യയിലെ വിവിധയിനം നെല്‍ വിത്തുകള്‍ കൃഷി ചെയ്യുന്നത്. ഇപ്പോള്‍ തന്‍സീഹിന്റെ നെല്‍ശേഖരത്തില്‍ അന്യ സംസ്ഥാനങ്ങളിലെ പുതിയ താരം ഒറീസയില്‍ നിന്നുമുള്ള രാംലി എന്നയിനം നെല്ലാണ്. ഗ്രോബാഗിലാണ് തന്‍സീഹ് ടെറസില്‍ കൃഷിനടത്തുന്നത്. ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ ബി.എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ തന്‍സീഹ് വിവിധ കാര്‍ഷിക മേഖലയില്‍ കേരളത്തില്‍ പലയിടത്തും ഉപദേശകനായി സേവനം നടത്തുന്നുണ്ട്. ഫെയ്‌സ് ബുക്ക്, വാട്ട്‌സ്ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തന്റെ അറിവുകളും അഭിരുചികളും സമൂഹത്തില്‍ അവതരിപ്പിക്കുന്നത്. വീടിനു മുകളില്‍ വിവിധയിനം നെല്ലുകളും പച്ചക്കറികളും എട്ടാം ക്ലാസ്സ് മുതല്‍ കൃഷി ചെയ്തിരുന്ന തന്‍സീഹ് സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി കര്‍ഷകനുള്ള അവാര്‍ഡുകളടക്കം ഏഴോളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. നിലവില്‍ തന്‍സീഹിന്റെ കയ്യില്‍ ഗന്ധകശാല, ബ്ലാക്ക് റൈസ്, താവളക്കണ്ണന്‍, ശ്രെയസ്, ബസുമതി, ഉരുണി കയ്മ, രക്തശാലി, പൊന്മണി എന്നീ ഇനങ്ങളുടെ ചെറിയശേഖരവുമുണ്ട്. നാടന്‍ നെല്ല് ഇനങ്ങളെക്കുറിച്ചു പഠിക്കാനും അവയുടെ ഒരു വിപുല ശേഖരം ഒരുക്കുവാനും ആണ് തന്‍സീഹിന്റെ ആഗ്രഹം ഫെയ്‌സ് ബുക്ക് വഴിയാണ് വിവിധകര്‍ഷകരില്‍ നിന്നും പരമ്പരാഗത ഇനത്തില്‍ പെട്ട വിവിധ നെല്ലുകള്‍ ശേഖരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."