മക്കയില്‍ നിന്ന് മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരും വിടവാങ്ങി
മക്ക: ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തിയവരില്‍ മുഴുവന്‍ ഹാജിമാരും മക്കയില്‍ നിന്നും വിടവാങ്ങി. മദീന വഴി യാത്ര തിരിക്കുന്ന ഹാജിമാരുടെ അവസാന സംഘം മദീനയിലേക്കും ബാക്കിയുള്ളവര്‍ ജിദ്ദയില്‍ നിന്ന് നേരിട്ട് നാട്ടിലേക്കും യാത്ര തിരിച്ചു. മക്കയില്‍ നിന്നും യാത്ര പുറപ്പെടുന്ന അവസാന സംഘ ഹാജിമാര്‍ക്ക് ഹൃദ്യമായ യാത്രയയപ്പാണ് വിവിധ സംഘടനകളും വളണ്ടിയര്‍മാരും നല്‍കിയത്. മുന്നൂറോളം ഹാജിമാരാണ് അവസാന ഘട്ട മദീന യാത്രയില്‍ ഉണ്ടായിരുന്നത്. രാവിലെ ഏഴോളം ബസുകളിലായാണ് ഹാജിമാര്‍ മദീനയിലേക്ക് യാത്ര തിരിച്ചത്. മദീനയിലേക്ക് യാത്രയില്‍ പോകേണ്ടിയിരുന്ന രണ്ടു പേര് മാത്രമാണ് ഇപ്പോള്‍ മക്കയില്‍ ഉള്ളത്. ഇവര്‍ മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിലൊരാള്‍ കോഴിക്കോട് സ്വദേശിനിയാണ്.
ഇന്ത്യന്‍ ഹാജിമാരില്‍ നിലവില്‍ മദീനയിലുള്ളവര്‍ നാല്‍പ്പതിനായിരം ഹാജിമാര്‍ മാത്രമാണ്. വരും ദിവസങ്ങളില്‍ ഇവര്‍ സ്വദേശങ്ങളിലേക്ക് യാത്ര തിരിക്കും. 1,24,882 ഹാജിമാരാണ് ഇന്ത്യന്‍ ഹാജിമാരാണ് വര്‍ഷം ഹജ്ജിനെത്തിയത്. 45,000 ഓളം പേര് സ്വകാര്യ ഹജ്ജ് ഗ്രൂപ് വഴിയുമാണ് എത്തിയത്. ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയവരില് ആറു സ്ത്രീകള്‍ പ്രസവിക്കുകയും 196 പേര് മരണപ്പെടുകയും ചെയ്തു. സ്വകാര്യ ഗ്രൂപ്പ് വഴി എത്തിയവര്‍ നേരത്തെ തന്നെ സ്വദേശങ്ങളിലേക്ക് മടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ നിന്നും സര്‍ക്കാര്‍ ക്വാട്ട വഴി 11807 പേരാണ് ഹജ്ജിനെത്തിയത്. ഇതില്‍ 23 കുട്ടികളാണ്. 305 പേര് ലക്ഷദ്വീപില്‍ നിന്നും 35 പേര് നിന്നുമാണ് ഹജ്ജിനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."