HOME
DETAILS
MAL
പൂഞ്ചില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ഇന്ത്യ തിരിച്ചടിക്കുന്നു
backup
September 27 2017 | 05:09 AM
പൂഞ്ച്(ജമ്മു കശ്മീര്‍): പരസ്പരമുള്ള വാക് യുദ്ധങ്ങള്‍ തുടരുന്നതിനിടെ പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണ രേഖക്കു സമീപം ജമ്മു കശ്മീരിലെ പൂഞ്ച്, ഭിംബെര്‍ ഗലി സെക്ടറുകളില്‍ പാക് സൈന്യം വെടിവെപ്പു നടത്തി.
യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാക് വെടിവെപ്പ്. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നുണ്ട്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.
അതിനിടെ, ശ്രീനഗര്‍ പട്ന ചൗക്കിലെ ബസ്സ്റ്റാന്‍ഡിന് സമീപം സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സമീപമുള്ള മാലിന്യക്കൂമ്പാരത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."