വയര്‍ കുറയ്ക്കാന്‍ യോഗാസനങ്ങള്‍
നൗകാസന
വയറിലെ മേദസ് പ്രത്യേകിച്ച് അടിവയറില്‍ അരക്കെട്ടിനോട് ചേര്‍ന്ന ഭാഗത്ത് കുറയ്ക്കാന്‍ ഉത്തമമായ യോഗയാണിത്. ഈ യോഗ ചെയ്യുന്നതുവഴി കാലുകളിലെ പേശികളെയും പുറത്തെ പേശികളെയും ദൃഢപ്പെടുത്താന്‍ കഴിയും.
ചെയ്യേണ്ട വിധം
കാലുകള്‍ അടുപ്പിച്ചുവച്ച് നീട്ടി മലര്‍ന്നുകിടക്കുക. കൈകള്‍ വശങ്ങളില്‍ ചേര്‍ത്തുവയ്ക്കുക. ശക്തമായി ശ്വാസം ഉള്ളിലേക്ക് വലിയ്ക്കുക. കാലുകള്‍ മടങ്ങാതെ സാവധാനം ഉയര്‍ത്തിക്കൊണ്ടുവരിക. പാദങ്ങളും വിരലുകളും നീട്ടുക. മുട്ടുവളയാതെ കാലുകള്‍ ഉയര്‍ത്താവുന്നത്ര ഉയര്‍ത്തുക. കൈകള്‍ ഉയര്‍ത്തി പാദത്തിന്റെ അഗ്രത്തില്‍ തൊടുക. മുട്ടുവളയരുത്. ഈ യോഗ നിലയില്‍ നിങ്ങള്‍ 45 ഡിഗ്രി കോണിലായിരിക്കും ഉണ്ടാവുക. സാധാരണ നിലയില്‍ ശ്വസിക്കുക. ഇതേനിലയില്‍ 15 സെക്കന്റ് തുടരുക. ശ്വാസം പുറത്തേക്കുവിട്ടുകൊണ്ട് കാലുകള്‍ താഴ്ത്തുക. കൈകള്‍ ശരീരത്തിന്റെ ഇരുവശത്തും കൊണ്ടുവരിക. 15 സെക്കന്റുകള്‍ക്കു ശേഷം യോഗ ആവര്‍ത്തിക്കുക. തുടര്‍ച്ചയായി അഞ്ചുതവണ ചെയ്യുക.
(അടുത്തത്: കുംഭാസന)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."