ഗുജറാത്തും മധ്യപ്രദേശും കൈവിടുമെന്ന് ആര്‍.എസ്.എസ് സര്‍വേ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തും മധ്യപ്രദേശും ബി.ജെ.പിക്കു നഷ്ടമാവുമെന്ന് ആര്‍.എസ്.എസ് രഹസ്യമായി നടത്തിയ സര്‍വേ പറയുന്നു.
മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 120 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമ്പോള്‍ ഗുജറാത്തില്‍ 60 സീറ്റ് മാത്രമെ ബി.ജെ.പിക്കു ലഭിക്കൂവെന്നും സര്‍വേ പറയുന്നു.
ഗുജറാത്തില്‍ ആകെ 182 നിയമസഭാ സീറ്റുകളാണുള്ളത്. ഗുജറാത്തില്‍ ഈ വര്‍ഷം അവസാനവും മധ്യപ്രദേശില്‍ അടുത്തവര്‍ഷവും നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനു മുമ്പ് ആര്‍.എസ്.എസ് വോളന്റിയര്‍മാര്‍ നടത്തിയ സര്‍വേയെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് ആണ് റിപ്പോര്‍ട്ട്‌ചെയ്തത്.
സംസ്ഥാനങ്ങളിലെ വോട്ടര്‍മാരുടെ മനസ് അറിയുന്നതിനുവേണ്ടിയാണ് രണ്ടിടത്തും ആര്‍.എസ്.എസ് സര്‍വേ നടത്തിയത്. ഈ രണ്ടു സംസ്ഥാനങ്ങളിലും പിന്നാക്ക, കര്‍ഷക വിഭാഗങ്ങളില്‍ നിന്നാണ് ബി.ജെ.പിക്കു വോട്ട്‌ചോര്‍ച്ചയുണ്ടാവുന്നതെന്നും സര്‍വേ അഭിപ്രായപ്പെട്ടു.
സര്‍വേ ഫലം ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൈമാറിയതായി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട്‌ചെയ്തു.
ഗുജറാത്തിലെ സാമ്പത്തികസാമൂഹിക വിഷയങ്ങളാവും ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള ദലിത് ഉയര്‍ത്തെഴുന്നേല്‍പ്പ്, സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍, ഒ.ബി.സി വിഭാഗങ്ങളുടെ പ്രക്ഷോഭം എന്നിവയാണ് ഗുജറാത്തില്‍ ഫലം നിര്‍ണയിക്കുക.
സര്‍വേയില്‍ മധ്യപ്രദേശില്‍ ബി.ജെ.പിയുടെ നേട്ടം 57- 60 സീറ്റിലൊതുങ്ങുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇവിടെ ബി.ജെ.പിയുടെ വോട്ട് ബാങ്കില്‍ എട്ടു മുതല്‍ 10 ശതമാനം വരെ ഇടിവുണ്ടാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 45 ശതമാനം വോട്ട്‌ഷെയറോടെ 143 സീറ്റുകളാണ് മധ്യപ്രദേശില്‍ ബി.ജെ.പിക്കു ലഭിച്ചത്. കര്‍ഷകാത്മഹത്യയാണ് മധ്യപ്രദേശില്‍ ബി.ജെ.പിക്കു തിരിച്ചടിയാവുന്ന ഒരുഘടകം. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടു മധ്യപ്രദേശില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷക പ്രക്ഷോഭം വെടിവയ്പില്‍ കലാശിച്ചിരുന്നു.
വെടിവെയ്പ്പില്‍ ആറു കര്‍ഷകരാണ് കൊല്ലപ്പെട്ടത്. ഇതുകേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുകയുണ്ടായി.
ഇതിനുപിന്നാലെയും കര്‍ഷകാത്മഹത്യ തുടര്‍ന്നത് സംസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാവാനും കാരണമായിട്ടുണ്ട്. ബി.ജെ.പിക്ക് മധ്യപ്രദേശില്‍ സ്വാധീനം കുറഞ്ഞതിന്റെ അടയാളമായാണ് അടുത്തിടെ പുറത്തുവന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. ആകെയുള്ള 193 സീറ്റുകളില്‍ 113 സീറ്റും കോണ്‍ഗ്രസ് നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."