HOME
DETAILS
MAL
പെട്രോളും ഡീസലും വീട്ടിലെത്തിച്ചു തരുമെന്ന് കേന്ദ്രമന്ത്രി
backup
September 27 2017 | 16:09 PM
ന്യൂഡല്‍ഹി: വില കുത്തനെ ഉയരുന്ന നടപടിയില്‍ രൂക്ഷ പ്രതിഷേധം ഉടരുന്നതിനിടെ, പെട്രോളും ഡീസലും വീട്ടിലെത്തിച്ചു നല്‍കുമെന്ന വാഗ്ദാനവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്താല്‍ ഇന്ധനം വീട്ടില്‍ എത്തിച്ചുതരുന്ന സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്നത്.
ഡിജിറ്റല്‍ ഇടപാടിലൂടെ പെട്രോള്‍ വാങ്ങുമ്പോള്‍ ഇളവ് നല്‍കുമെന്ന് നോട്ട് നിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വില എന്താവുമെന്ന കാര്യത്തില്‍ മന്ത്രി പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."