കെ.ആര്‍ അരവിന്ദാക്ഷന്‍ എന്നും ഇടതുപക്ഷ പോരാളി
1970കളിലും 80കളിലും കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവന ചെയ്ത വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കെ.ആര്‍. അരവിന്ദാക്ഷന്‍. തിരുവനന്തപുരത്ത് ലോ അക്കാദമി ലോ കോളജില്‍ അദ്ദേഹം എന്റെ സഹപാഠിയായിരുന്നു. അന്ന് കേരളത്തിലാദ്യമായി എസ്.എഫ്.ഐ നേതൃത്വത്തില്‍ വിപുലമായ വിദ്യാര്‍ഥി ഐക്യമുന്നണി കെട്ടിപ്പടുക്കാനും അതിനെ വിജയിപ്പിക്കാനും അദ്ദേഹം കാര്യമായ പങ്ക് വഹിച്ചിരുന്നു.
ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ സംസ്ഥാനത്തെ യുവജനപ്രക്ഷോഭങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടണ്ടുപോകാന്‍ ത്യാഗപൂര്‍വമായ സേവനം അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ടണ്ട്.
എം.വി രാഘവനോടൊപ്പം സി.എം.പി രൂപീകരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പ്രധാന പങ്കുവഹിച്ച അദ്ദേഹം സി.എം.പിയുടെ കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സംസ്ഥാന സെക്രട്ടറി, കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലെല്ലാം മൂന്നു പതിറ്റാണ്ടണ്ടുകാലം സുപ്രധാനമായ ചുമതലകളാണ് വഹിച്ചത്. സി.എം.പി. രൂപീകൃതമായതിനെ തുടര്‍ന്ന് പാര്‍ട്ടിക്കെതിരായുണ്ടണ്ടായ അക്രമങ്ങളെയും കള്ളപ്രചാരണങ്ങളെയും അതിജീവിക്കുന്നതിന് എം.വി രാഘവനോടൊപ്പം മുന്‍നിരയില്‍ നിന്ന് പോരാടിയ നേതാവായിരുന്നു അദ്ദേഹം. സി.എം.പി. ഭരണത്തില്‍ പങ്കാളിയായ രണ്ടണ്ടു തവണയും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റ് എന്ന നിലയില്‍ സംസ്ഥാനത്തും രാജ്യത്തും സഹകരണപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം കാര്യമായ സംഭാവനകള്‍ നല്‍കി. ദേശീയ സഹകരണബാങ്ക് ഫെഡറേഷന്റെ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ടണ്ട്.
യു.ഡി.എഫിനോടൊപ്പം നിന്ന സി.എം.പിയെ ഇടതുപക്ഷ ചേരിയിലേക്ക് അടുപ്പിക്കാന്‍ പ്രധാന പങ്കു വഹിച്ചത് അരവിന്ദാക്ഷന്‍ ആണ്. എം.വി രാഘവന്‍ ഉള്ളപ്പോള്‍ തന്നെ സി.എം.പി. ഏതു ചേരിയില്‍ നില്‍ക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. അന്ന് ഇടതുചേരിയുടെ വക്താവായി രംഗത്തുനിന്നത് അരവിന്ദാക്ഷനായിരുന്നു.
പാര്‍ട്ടിയുടെ മഹാഭൂരിപക്ഷം അംഗങ്ങളും ഈ ചേരിയിലാണ് നിലകൊണ്ടണ്ടത്. എം.വി രാഘവന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അരവിന്ദാക്ഷന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അഭിപ്രായം എന്നും വെട്ടിത്തുറന്നു പറഞ്ഞിരുന്ന അദ്ദേഹം തന്റെ ഭാഗത്തു നിന്നു തെറ്റായ സമീപനമുണ്ടണ്ടായാല്‍ സ്വയം വിമര്‍ശനപരമായി അത് തിരുത്തുന്നതിനും തയ്യാറാകുമായിരുന്നു.
രാഷ്ട്രീയത്തിനതീതമായി വലിയൊരു സുഹൃദ്‌വലയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. അനാരോഗ്യം അലട്ടിയിരുന്ന അദ്ദേഹം ഇതെല്ലാം അവഗണിച്ചണ്ടാണ് രാഷ്ട്രീയ രംഗത്തു സജീവമായി നിന്നത്. കഴിഞ്ഞദിവസം കണ്ണൂരില്‍ ചേര്‍ന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് അദ്ദേഹമാണ് നേതൃത്വം നല്‍കിയത്. യോഗശേഷം കോട്ടയത്തേക്ക് തിരിച്ചുവരുന്നതിനിടയിലാണ് കോഴിക്കോട് വച്ച് അസുഖം മൂര്‍ച്ഛിച്ചു അവിശ്വസനീയമായ അന്ത്യം ഉണ്ടണ്ടായത്.
സി.എം.പിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വേര്‍പാട് ഒരിക്കലും നികത്താന്‍ കഴിയുന്നതല്ല. എന്നും എപ്പോഴും ചിരിക്കുന്ന മുഖവുമായി പാര്‍ട്ടിപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ക്ഷേമാന്വേഷണവുമായി നമുക്കു കാണാന്‍ കഴിയുന്ന അദ്ദേഹത്തെ രാഷ്ട്രീയ കേരളത്തിന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."