പൊതുസ്ഥലത്തെ പുകവലി ആരോടു പരാതിപ്പെടും...?
കാസര്‍കോട്: പുകവലി വിമുക്ത മേഖലകളാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പതിച്ച നോട്ടിസ് കാഴ്ചക്കാരില്‍ കൗതുകമുയര്‍ത്തുന്നു. പുകവലിക്കുന്നതു കണ്ടാല്‍ പരാതിപ്പെടേണ്ടവരുടെ പേരും വിലാസവും രേഖപ്പെടുത്താതെയാണ് ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ പുകവലി വിരുദ്ധ ബോര്‍ഡ് തൂങ്ങുന്നത്.
പുകവലി രഹിത സ്ഥലം- ഇവിടെ പുകവലി ശിക്ഷാര്‍ഹം എന്നു രേഖപ്പെടുത്തി പൊതുജന താല്പര്യാര്ഥം പുറത്തിറക്കിയ നോട്ടിസാണ് ആളുകളില്‍ പരിഹാസമുയര്‍ത്തുന്നത്. ആരെങ്കിലും പുകവലിക്കുന്നതു കണ്ടാല്‍ ഈ വിലാസത്തില്‍ ബന്ധപ്പെടാമെന്ന് വ്യക്തമാക്കുന്ന നോട്ടീസില്‍ പക്ഷെ ബന്ധപ്പെടേണ്ടവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിട്ടില്ല. ഇതൊന്നും രേഖപ്പെടുത്താതെ ഈ നോട്ടിസ് ഹോട്ടലുകള്‍, സിനിമാ തിയറ്ററുകള്‍ അടക്കമുള്ള പൊതു സ്ഥലങ്ങളില്‍ എന്തിനാണു പതിച്ചതെന്നാണു ജനത്തിന്റെ ചോദ്യം.
ജില്ലാ മെഡിക്കല്‍ ഓഫിസറാണ് ഇത്തരത്തിലൊരു നോട്ടിസ് അച്ചടിച്ചിറക്കിയത്. എന്നാല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് അച്ചടിച്ചിറക്കിയ നോട്ടിസ് കൊണ്ടു ഗുണമില്ലാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു.
സംസ്ഥാന ആരോഗ്യ വകുപ്പ് അച്ചടിച്ചിറക്കിയ നോട്ടിസ് ഓരോ ജില്ലയിലെയും ആരോഗ്യ വിഭാഗത്തിന് എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."