HOME
DETAILS
MAL
നളിനി നെറ്റോക്കെതിരായ കേസില്‍ വാദം പൂര്‍ത്തിയായി
backup
September 27 2017 | 22:09 PM
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അന്വേഷണ റിപ്പോര്‍ട്ടില്‍ ക്രമക്കേട് കാണിച്ച നടപടിയില്‍ ക്രിമിനല്‍ കേസ് എടുക്കണമെന്ന ഹരജിയില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി. അടുത്ത മാസം 11 ന് വിധി പറയും. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ ഒന്‍പത് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തി നളിനി നെറ്റോ സര്‍ക്കാരിന് നല്‍കിയെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."