വിമാന ഇന്ധനത്തിന്റെ വാറ്റ് നിരക്ക് കുറയ്ക്കും
തിരുവനന്തപുരം: വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതി അഞ്ചു ശതമാനം കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് ഈ ഇളവ്. നിലവില്‍ 28.75 ശതമാനമാണ് വാറ്റ് നിരക്ക്. രാജ്യത്തെ പ്രധാന നഗരങ്ങള്‍ ബന്ധിപ്പിച്ചുള്ള വിമാന സര്‍വിസ് പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഒരു ശതമാനം നികുതി കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ്, കെല്‍ട്രോണ്‍ ഇലക്ട്രോ സിറാമിക്സ് ലിമിറ്റഡ് എന്നീ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം 2012 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തോടെ പരിഷ്കരിക്കും. മത്സ്യഫെഡ് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും. ചെന്നൈ, ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചി വരെ ദീര്‍ഘിപ്പിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ കണ്‍സള്‍ട്ടന്റായി നിയമിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച ലീവ് ട്രാവല്‍ കണ്സഷന് പദ്ധതിയുടെ വ്യവസ്ഥകള്‍ ഹൈക്കോടതി ജീവനക്കാര്‍ക്കും ബാധകമാക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."