അമിത് ഷാ യാത്ര നടത്തേണ്ടത് ഉത്തര്‍പ്രദേശില്‍: കോടിയേരി
കണ്ണൂര്‍: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ജനരക്ഷായാത്ര നടത്തേണ്ടത് ഉത്തര്‍പ്രദേശിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സി.പി.എം സ്വാധീനപ്രദേശങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കള്‍ നടത്തുന്ന ജനരക്ഷായാത്ര വേണ്ടത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.
കൊലപാതകവും ശിശുഹത്യയും മാനഭംഗവും വ്യാപകമായ ഇത്തരം സംസ്ഥാനങ്ങളിലാണ് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതെന്നും കോടിയേരി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യാത്രയുടെ പേരില്‍ ബി.ജെ.പി നേതാക്കള്‍ സി.പി.എം വിരുദ്ധത പ്രചരിപ്പിക്കുകയാണ്.
മന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് വന്നശേഷം നടപടി സ്വീകരിക്കും.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്താണെന്ന് പുറത്തുവന്നിട്ടില്ലെന്നും ഇതു സംബന്ധിച്ച് പഠിച്ചശേഷമേ സി.പി.എം നിലപാട് വ്യക്തമാക്കാനാകൂവെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."