HOME
DETAILS

ലക്ഷദ്വീപില്‍ ബി.ജെ.പി മനുഷ്യാവകാശലംഘനം നടത്തുന്നുവെന്ന് സി.പി.എം

  
backup
September 27 2017 | 22:09 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%ae%e0%b4%a8


കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ലക്ഷദ്വീപില്‍ ബി.ജെ.പി കടുത്ത മനുഷ്യാവകാശലംഘനം നടത്തുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
നൂറു ശതമാനം മുസ്‌ലിം വിഭാഗക്കാര്‍ അധിവസിക്കുന്ന മതനിരപേക്ഷ സമൂഹമാണ് ലക്ഷദ്വീപില്‍ ഉള്ളത്. അതില്ലാതാക്കാനാണ് ബി.ജെ.പി ശ്രമം നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി നേതാവായ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചാണ് ലക്ഷദ്വീപില്‍ സി.പി.എമ്മിനെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ പ്രശ്‌നം പഠിക്കുന്നതിനായി കേരളത്തിലെ സി.പി.എം എം.പിമാരടങ്ങുന്ന സംഘം അവിടെ സന്ദര്‍ശിക്കുമെന്നും കോടിയേരി പറഞ്ഞു. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമം. മറ്റ് പല എം.എല്‍.എമാരെയും വിലയ്ക്കുവാങ്ങിയതു പോലെ ഇപ്പോഴത്തെ എന്‍.സി.പി എം.പിയെ സ്വാധീനിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമം നടത്തുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള സി.പി.എമ്മിനെ തകര്‍ക്കാനാണ് മറ്റൊരു നീക്കം.
അത്യാസന്ന നിലയിലുള്ള രോഗികളെ കൊച്ചിയിലെ മെഡിക്കല്‍ കോളജിലേക്ക് എത്തിക്കാന്‍ ഭരണകൂടം ഹെലികോപ്റ്റര്‍ അനുവദിക്കാറുണ്ട്. എന്നാല്‍ സി.പി.എം പ്രവര്‍ത്തന് രോഗം ഗുരുതരമായിട്ടും ഹെലികോപ്റ്റര്‍ അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് രോഗി മരിച്ചു. ഈ സമയം ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിന് അഡ്മിനിസ്‌ട്രേറ്റര്‍ ഉപയോഗിച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
പ്രതിഷേധിച്ച സി.പി.എം പ്രവര്‍ത്തകരെ പൊലിസ് വീടുകളില്‍ കയറി പിടികൂടി ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് കോടിയേരി പറഞ്ഞു.
കെ.കെ രാഗേഷ് എം.പി, സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago
No Image

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് പരക്കംപാഞ്ഞ് യു.എസ്, ചെവിക്കൊള്ളാതെ ഇസ്റാഈലും ഹമാസും

International
  •  2 months ago
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago