ക്ഷേമ പദ്ധതി ആനുകൂല്യം: ആധാറിനുള്ള സമയപരിധി നീട്ടി
ന്യൂഡല്‍ഹി: ക്ഷേമപദ്ധതികള്‍ ലഭിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നടപടി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.
ആധാറില്ലെങ്കിലും ക്ഷേമ പദ്ധതികള്‍ തടയരുതെന്ന് നേരത്തെ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് ഓരോരുത്തര്‍ക്കും ആധാര്‍ സ്വന്തമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ സമയം അനുവദിക്കുകയും ചെയ്തു. ഡിസംബര്‍ 31 ന് ശേഷം ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ക്ഷേമ പദ്ധതികള്‍ വഴിയുള്ള ആനുകൂല്യം ലഭിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
രാജ്യത്തെ 35 മന്ത്രാലയങ്ങളില്‍ നിന്നായി 135 ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പാചക വാതകം, മണ്ണെണ്ണ, വളം സബ്സിഡി, പൊതുവിതരണ സംവിധാനം തുടങ്ങിയവയെല്ലാം ഇതില്‍ വരുന്നതാണ്. നേരത്തെ ഈ മാസം 30നകം ആധാര്‍ ലഭ്യമാക്കിയിരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. ഇതാണ് മൂന്നുമാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."