HOME
DETAILS
MAL
പെട്രോളും ഡീസലും വീട്ടുപടിക്കലെത്തും
backup
September 28 2017 | 01:09 AM
ന്യൂഡല്‍ഹി: പെട്രോളും ഡീസലും ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കുമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.
ഓണ്‍ലൈന്‍ സംവിധാനം വഴി ഇത്തരമൊരു സൗകര്യം ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം അറിയിച്ചു.
ഐ.ടി-ടെലികോം സെക്ടറിന്റെ സാങ്കേതിക സഹായത്തെ പ്രയോജനപ്പെടുത്തിയാണ് ഇത് നടപ്പാക്കുകയെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."