HOME
DETAILS
MAL
വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു; സഹ പൈലറ്റ് അടിയന്തരമായി നിലത്തിറക്കി
backup
September 28 2017 | 02:09 AM
റിയാദ്: വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചതിനെ തുടര്‍ന്ന് സഹ പൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. അബൂദബിയില്‍ നിന്നു ആംസ്റ്റര്‍ഡാമിലേക്ക് യാത്ര തിരിച്ച ഇത്തിഹാദ് എയര്‍വേയ്‌സിന്റെ കാര്‍ഗോ വിമാനമായ ഇ വൈ 927 വിമാനത്തില്‍ ഇന്നലെ രാവിലെയാണ് സംഭവം. പൈലറ്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടïായതിനെ തുടര്‍ന്ന് സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും തൊട്ടടുത്തുള്ള കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ അനുമതി തേടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."