യന്ത്രങ്ങള്‍ പണിമുടക്കി; ഓവുചാല്‍ നിര്‍മാണ പ്രവര്‍ത്തി നിലച്ചു
കാഞ്ഞങ്ങാട്: പാത നവീകരണത്തിന്റെ ഭാഗമായി നഗരത്തില്‍ നടന്നു വരുന്ന ഓവുചാല്‍ പുനര്‍ നിര്‍മാണം യന്ത്രങ്ങള്‍ പണി മുടക്കിയതിനെ തുടര്‍ന്നു സ്തംഭിച്ചു. ക്രെയിനും ജെ.സി.ബിയുമാണ് തകരാറിലായത്. കെ.എസ്.ടി.പി നേതൃത്വത്തില്‍ കാസര്‍കോട് ചന്ദ്രഗിരി കവല മുതല്‍ കാഞ്ഞങ്ങാട് സൗത്ത് കവല വരെ സംസ്ഥാന പാത നവീകരിക്കുന്നതിന്റെ ഭാഗമായാണു നഗരത്തിലെ പഴയ ഓവുചാല്‍ പുനര്‍നിര്‍മിക്കുന്നത്. പ്രധാന പാതയുടെ പടിഞ്ഞാറു വശത്തായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്ത് ഓവുചാല്‍ നിര്‍മാണം ഒരാഴ്ചയോളമായി നടന്നു വരുകയായിരുന്നു.
ഇതു കാരണം ഈ ഭാഗത്തെ കടകളും മറ്റും അടഞ്ഞു കിടക്കുകയും വ്യാപാരികളും പൊതുജനങ്ങളും കടുത്ത ദുരിതം അനുഭവിച്ചു വരുകയുമാണ്. നിര്‍മിച്ചു കൊണ്ടു വന്ന ഓവുചാല്‍ കൂറ്റന്‍ ലോറിയില്‍ നിന്നുമെടുത്ത് കുഴിയിലേക്ക് ഇറക്കുന്ന ക്രയിനിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടുകയായിരുന്നു. ഇതു പാതയില്‍ കുരുങ്ങി. ഇതിനു പുറമെ പഴയ ഓവുചാലിനു മുകളില്‍ കയറി ഇതിന്റെ മേല്‍മൂടിയും അകത്തെ കോണ്‍ക്രീറ്റും കോരിയെടുക്കുന്നതിനു വേണ്ടിയെത്തിയ ജെ.സി.ബിക്കും തകരാര്‍ സംഭവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."