അഞ്ചുവര്‍ഷം പ്രവൃത്തി പരിചയമില്ലാത്ത എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് സഊദി നിര്‍ത്തി
റിയാദ്: സഊദിയിലേക്ക് പ്രവൃത്തി പരിചയമില്ലാത്ത എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തി. സഊദി തൊഴില്‍ മേഖലയിലേക്ക് ആവശ്യമായ അഞ്ചു വര്‍ഷം പ്രവൃത്തി പരിചയമില്ലാത്ത എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നതാണ് നിര്‍ത്തിവച്ചത്.
നേരത്തെ സഊദി തൊഴില്‍ മേഖലയിലേക്ക് എന്‍ജിനീയര്‍മാര്‍ക്കുള്ള പ്രവൃത്തി പരിചയം മൂന്നു വര്‍ഷം മാത്രമായിരുന്നു. ഇതാണ് ഇപ്പോള്‍ അഞ്ചു വര്‍ഷമാക്കി ഉയര്‍ത്തിയത്. നിയമം അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സഊദി എന്‍ജിനീയറിങ് കൗണ്‍സില്‍ വ്യക്തമാക്കി.
സഊദി തൊഴില്‍ മേഖലയിലേക്ക് ആവശ്യമായ സ്വദേശി എന്‍ജിനീയര്‍മാരെ ലഭിക്കാനില്ലെങ്കിലും തൊഴില്‍ രംഗത്തെ നൈപുണ്യം നിലനിര്‍ത്തുന്നതിനും കൂടുതല്‍ സ്വദേശി തൊഴില്‍ മേഖല തുറക്കുന്നതിനും വേണ്ടിയാണ് ഇതെന്നും സഊദി എന്‍ജിനീയറിങ് കൗണ്‍സില്‍ വ്യതമാക്കി. അഞ്ചുവര്‍ഷ പ്രവൃത്തി പരിചയ നിയമത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും കൗണ്‍സില്‍ പറഞ്ഞു.
പുതിയതായി സഊദിയിലേക്കു വന്ന എന്‍ജിനീയര്‍മാര്‍ക്ക് കൗണ്‍സിലിന്റെ പരീക്ഷയും അഭിമുഖവും ജയിക്കുകയും വേണം. നിലവില്‍ അടുത്ത കാലത്ത് സഊദിയിലെത്തിയ എന്‍ജിനീയര്‍മാര്‍ക്ക് കൗണ്‍സില്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വരുന്ന മൂന്നു മാസത്തെ സാവകാശം നല്‍കിയത്.
അഭിമുഖ, എഴുത്തു പരീക്ഷകള്‍ക്കു പുറമെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകളും അതാതു രാജ്യത്തെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു സാക്ഷ്യപ്പെടുത്തി ഉറപ്പുവരുത്തുകയും ചെയ്യും. ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന ഏതെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടികളായിരിക്കും ഇവര്‍ക്ക് സഊദിയില്‍ നേരിടേണ്ടി വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."