മൂല്യവര്‍ധിത നികുതി നിയമാവലിക്ക് സഊദിയില്‍ സകാത് അതോറിറ്റി അംഗീകാരം നല്കി
റിയാദ്: അടുത്ത വര്‍ഷം ആദ്യം മുതല്‍ നടപ്പാക്കുന്ന മൂല്യവര്‍ധിത നികുതി നിയമാവലിക്ക് സഊദി സകാത് ആന്‍ഡ് ഇന്‍കം ടാക്സ് അതോറിറ്റി അംഗീകാരം നല്കി. അതോറിറ്റി അംഗീകാരം നല്കിയ നിയമാവലി രാജ്യത്തെ ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ ഖുറ പത്രത്തില്‍ പ്രസിദ്ധീകരിച്ചുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. ഉല്പന്നങ്ങളുടെ കയറ്റുമതി ഇറക്കുമതി, സേവനങ്ങള്‍, വില്‍പ്പന ചരക്കുകള്‍, രജിസ്ട്രേഷന്, തുടങ്ങിയവക്കാണ് വാറ്റ് ബാധകമാകുക. ഇതിനായി 12 ഖണ്ഡികകളിലായി 79 അനുച്ഛേദങ്ങളിലായാണ് നിയമായവലി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലായാണ് അടുത്ത വര്‍ഷം മുതല്‍ മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നത്. ഭൂരിഭാഗം വസ്തുക്കള്‍ക്കും വാറ്റ് നിര്‍ബന്ധമാകും. ജിസിസി സാമ്പത്തിക സമിതിയുടെ നിര്‍ദേശമാണ് ഇത്തരമൊരു നീക്കത്തിന് പ്രേരണ. ചില സാധനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ഇരട്ടനികുതി ഒഴിവാക്കാന്‍ അധികൃതര്‍ പ്രത്യേകം നിര്‍ദേശം നല്‍കുന്നുണ്ട്. വാറ്റ് നടപ്പിലാക്കുന്നതോടെ സാമ്പത്തിക രംഗത്ത് കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ കണക്കു കൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."