HOME
DETAILS

കീഴാറ്റൂര്‍: വയല്‍ നികത്താന്‍ ഉടന്‍ വിജ്ഞാപനമില്ല

  
backup
September 28 2017 | 14:09 PM

546496816541654-2

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാന്‍ വിജ്ഞാപനം ഉടന്‍ ഉണ്ടാവില്ല. വിജ്ഞാപനം ഇറക്കുന്നത് നീട്ടിവച്ചതായി സമരം ചെയ്യുന്നവരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. സമവായമുണ്ടാകുന്നതു വരെ വിജ്ഞാപനം ഇറക്കില്ല. വയല്‍ നികത്താതെ ബദല്‍ റോഡിനുള്ള സാധ്യതയും പരിശോധിക്കും.

ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സമിതി പ്രദേശം സന്ദര്‍ശിക്കാനും യോഗത്തില്‍ തീരുമാനമായി. സമരം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കീഴാറ്റൂരിലെത്തിയ ശേഷം തീരുമാനിക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. സര്‍ക്കാരിനു ദേശീയപാതകളെക്കാള്‍ പ്രധാനം ജനങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ടവരുടെ നിര്‍ദേശമനുസരിച്ച് പരമാവധി ബുദ്ധിമുട്ടില്ലാത്ത മറ്റൊരു മാര്‍ഗത്തെക്കുറിച്ച് ആലോചിക്കും. ഭാവി കാര്യങ്ങള്‍ സമരസമിതിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. ദേശീയപാതയുടെ കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കേണ്ടതുണ്ട്. എന്നാല്‍ പ്രദേശവാസികളുടെ ആശങ്ക സര്‍ക്കാര്‍ മനസ്സിലാക്കുന്നു. വയല്‍ സംരക്ഷിക്കുക തന്നെ വേണം. വയലിനു വീതി കുറവാണെന്നതും സമീപത്തു വീടുകളുണ്ടെന്നതും പരിഗണിക്കും.

നീര്‍ത്തടങ്ങളെക്കൂടി സംരക്ഷിച്ചുകൊണ്ടുള്ള ബദല്‍ മാര്‍ഗത്തെക്കുറിച്ചാവും ആലോചിക്കുക. കേരളത്തില്‍ നന്ദിഗ്രാം ഉണ്ടാവാന്‍ അനുവദിക്കില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു മുന്‍വിധിയുമില്ല. നാലുവരിപ്പാതയ്ക്ക് 25 മീറ്റര്‍ വീതി മതിയെന്നായിരുന്നു മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ 65 മീറ്റര്‍ തന്നെ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ് 45 മീറ്ററാക്കാന്‍ തീരുമാനിച്ചത്. ആദ്യം തളിപ്പറമ്പ് പട്ടണത്തിലൂടെയാണ് ബൈപ്പാസ് തീതുമാനിച്ചിരുന്നത്. 150ഓളം വീടുകള്‍ ഒഴിപ്പിക്കുകയും അതുവഴി പട്ടണം തന്നെ ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് കീഴാറ്റൂരിലൂടെയാക്കാന്‍ തീരുമാനിച്ചത്. ഹരിതകേരളം സര്‍ക്കാരിന്റെ മുദ്രാവാക്യമായതുകൊണ്ടാണ് ഇപ്പോള്‍ ഈ തീരുമാനമെടുത്തത്. അല്ലാതെ ആള്‍ക്കൂട്ടത്തെ ഭയന്നല്ലെന്നും മന്ത്രി പറഞ്ഞു.

വയല്‍ സംരക്ഷിക്കണമെന്ന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കുന്നു എന്ന് സമരസമിതി പ്രതിനിധികളായ സുരേഷും നോബിളും പറഞ്ഞു. വിജ്ഞാപനം മാറ്റിവയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ സമരസമിതിയുമായി ആലോചിച്ചായിരിക്കും സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. വീണ്ടും വിജ്ഞാപനമിറക്കിയാല്‍ ശക്തമായ സമരമുണ്ടാകുമെന്നും അവര്‍ പറഞ്ഞു. മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ജെയിംസ് മാത്യു എം.എല്‍.എ, സി.പി.എം കണ്ണൂര്‍ ജില്ലാ സക്രട്ടറി പി. ജയരാജന്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago