സോഷ്യല്‍മീഡിയ ദുരുപയോഗം: മലയാളി സഊദിയില്‍ പൊലിസ് പിടിയില്‍
റിയാദ്: സഊദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗത്തെ തുടര്‍ന്ന് മലയാളി യുവാവ് റിയാദില്‍ പിടിയിലായി. മലപ്പുറം സ്വദേശിയായ യുവാവാണ് കഴിഞ്ഞയാഴ്ച്ച പൊലിസ് പിടിയിലായത്. പൊലിസ് നിര്‍ദേശ പ്രകാരം സ്‌പോണ്‍സറാണ് ഇയാളെ സ്‌റ്റേഷനിലെത്തിച്ചത്.
തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പൊലിസ് പിയിലായതായും അറസ്റ്റ് രേഖപ്പെടുത്തിയതായും അറിയുന്നത്. സ്‌പോണ്‍സറുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം സഹകരിക്കാന്‍ തയ്യാറാകുന്നിലെന്നാണ് വിവരം. എങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഇദ്ദേഹത്തെ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വിവിധ സന്നദ്ധ സംഘടനകള്‍ ഇതിനായി രംഗത്തുണ്ട്. സഊദിയില്‍ അനാവശ്യ സൈറ്റുകള്‍ തുറക്കുന്നതും അനാവശ്യ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതും നിയമ വിരുദ്ധമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കി കൊണ്ടുള്ള പ്രഖ്യാപനം വന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പരിഹാസ ട്രോളുകളാണ് പ്രചരിക്കുന്നത്. കളിയാക്കിയും സ്ത്രീകളുടെ ഡ്രൈവിങ്ങില്‍ ഉണ്ടാകുന്ന പിഴവുകളും കാര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള പോസ്റ്റുകളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സഊദി അധികൃതരെയും നിയമങ്ങളെയും പരിഹസിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും ഷെയര്‍ ചെയ്യരുതെന്നും അതില്‍ പങ്കാളികളാകരുതെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതര വീഡിയോകള്‍, പോസ്റ്റുകള്‍ മൊബൈലില്‍ സൂക്ഷിക്കുന്നതും പിടിക്കപ്പെട്ടാല്‍ വന്‍ ശിക്ഷയുമായിരിക്കും ഇവരെ കാത്തിരിക്കുന്നത്. കൂടാതെ സഊദി സൈബര്‍ വിഭാഗം ബ്ലോക്ക് ചെയ്ത അനാവശ്യ സൈറ്റുകള്‍ വി.പി.എന്‍ ഉപയോഗിച്ച് സന്ദര്‍ശിക്കുന്നതും നിയമ വിരുദ്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."