അമ്മയെ കാണാന്‍ മാവോയിസ്റ്റ് നേതാവ് ഷൈന വീണ്ടും വീട്ടിലെത്തി
തൃപ്രയാര്‍: അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുന്ന അമ്മ നഫീസയെ കാണാന്‍ മാവോയിസ്റ്റ് നേതാവ് ഷൈന വീണ്ടും വലപ്പാട്ടെ വീട്ടിലെത്തി. മൂന്ന് മണിക്കൂര്‍ നേരമാണ് ഷൈന വീട്ടില്‍ ചെലവഴിച്ചത്. പുല്‍പ്പള്ളി സി.ഐ കെ.എം സുലൈമാന്റെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ പ്രത്യേക സുരക്ഷയും ഒരുക്കിയിരുന്നു.
ബൈപ്പാസ് ശസ്ത്രക്രിയ ചെയ്യപ്പെട്ട നഫീസയെ കാണാന്‍ മൂന്നാം തവണയാണു ഷൈനയ്ക്ക് മൂന്ന് മണിക്കൂര്‍ വീതം പരോള്‍ അനുവദിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 17നും പരോളിനു വീട്ടിലെത്തിയിരുന്നു. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന ഷൈനയ്ക്ക് കല്‍പ്പറ്റ കോടതിയാണ് പരോള്‍ അനുവദിച്ചത്. ഇന്നലെ രാവിലെ ഏഴേ മുക്കാലിന് കോയമ്പത്തൂര്‍ ജയിലില്‍നിന്ന് പുറത്തിറക്കിയ ഷൈനയെ ചേര്‍പ്പ് സി.ഐ പി.കെ മനോജ്കുമാര്‍, മണ്ണുത്തി എസ്.ഐ പി.എം രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് അകമ്പടിയോടെയാണ് പതിനൊന്നേകാലിനു വലപ്പാട്ടെത്തിച്ചത്.
അമ്മയുടെ രോഗ വിവരങ്ങള്‍ അന്വേഷിച്ച ഷൈന മക്കള്‍ ആമി, സവേര എന്നിവരുമായും സംസാരിച്ച് ഉച്ചഭക്ഷണത്തിനു ശേഷം രണ്ടേകാലിന് ജയിലിലേയ്ക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."