മണ്ണിനും ജലത്തിനും വേണ്ടി സംസാരിക്കുന്നവരെ ദേശവിരുദ്ധരാക്കുന്നു: ഡോ.രാജേന്ദ്രസിങ്
കോഴിക്കോട്: മണ്ണിനും ജലത്തിനും അനുകൂലമായി സംസാരിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്ന സ്ഥിതിയായിരിക്കയാണെന്ന്് ഇന്ത്യയുടെ ജല മനുഷ്യനെന്ന് അറിയപ്പെടുന്ന മാഗ്‌സാസെ അവാര്‍ഡ് ജേതാവ് ഡോ.രാജേന്ദ്രസിങ്.
മികച്ച ഭരണകൂടമെന്നാല്‍ മണ്ണിനെയും പ്രകൃതിയെയും സംരക്ഷിച്ചുള്ളതാവണം. കൈയേറ്റങ്ങളില്‍നിന്ന് മുക്തമായ നദികളും വനവുമുണ്ടായാലെ ജനതയും രാജ്യങ്ങളും നിലനില്‍ക്കൂവെന്ന് നാം മറക്കരുത്. മനുഷ്യത്വമുള്ളവര്‍ എന്നാല്‍ പ്രകൃതിയുമായി യോജിച്ച് പോകാന്‍ സാധിക്കുന്നവന്‍ എന്നുകൂടി അര്‍ഥമാക്കണം. പ്രകൃതിയുമായി യോജിപ്പിക്കുന്നതാവണം ഒരു വ്യക്തിയുടെ മനുഷ്യത്വം. പ്രകൃതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് യഥാര്‍ഥ പുരോഗമന സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടര്‍മാര്‍ക്കിടയില്‍ ജല സാക്ഷരതയുണ്ടാവണമെന്നും അത് രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രാജേന്ദ്രസിങ് സൂചിപ്പിച്ചു. ഏകതാ പരിഷത്ത് ജില്ലാ കമ്മിറ്റിയും ജവഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച കല്ലേന്‍ പൊക്കുടന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."