ജാമ്യം റദ്ദാക്കണമെന്ന പൊലിസിന്റെ ആവശ്യം കോടതി തള്ളി
തിരുവനന്തപുരം: ആര്.എസ്.എസ് ശ്രീകാര്യം കാര്യവാഹക് രാജേഷിന്റെ കൊലപാതക കേസില്‍ പന്ത്രണ്ടാം പ്രതി വിഷ്ണു മോഹനന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലിസിന്റെ അപേക്ഷ കോടതി തള്ളി. മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയതില്‍ തെറ്റില്ല. പ്രതി അന്വേഷണത്തോട് സഹകരിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡജ് ഹരിപാലിന്റെതാണ് വിധി.
കേസില്‍ കാട്ടാക്കട സ്വദേശി വിഷ്ണു മോഹനെ അറസ്റ്റ് ചെയ്ത് മൂന്നാം ദിവസം മജിസേട്രറ്റ് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം ചോദ്യം ചെയ്തതില്‍ കേസിലെ പന്തണ്ടാം പ്രതി വിഷ്ണു മോഹനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന നിര്‍ണായക മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതേ തുടര്‍ന്നായിരുന്നു പൊലിസ് പ്രതിക്കെതിരേ ഗൂഢാലോചനാ കുറ്റം ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ജാമ്യം റദ്ദാക്കാന്‍ ജില്ലാ കോടതിയില്‍ അപേക്ഷയും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."