അനധികൃത ജൂതകുടിയേറ്റം ഒഴിപ്പിക്കില്ലെന്ന് നെതന്യാഹു
തെല്‍അവീവ്: വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ വിഷയത്തില്‍ മുന്‍നിലപാടിലുറച്ച് ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമീന് നെതന്യാഹു. അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെങ്കിലും മേഖലയിലെ ഒറ്റ പാര്‍പ്പിടവും നീക്കം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിലും ഗോലാന്‍ കുന്നുകളിലുമുള്ള ജൂത കുടിയേറ്റത്തിന്റെ 50-ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു. വെസ്റ്റ് ബാങ്കിലെ കിഴക്കന്‍ ജറൂസലമിലാണ് ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക പരിപാടി നടന്നത്. അടുത്ത മാസം വെസ്റ്റ് ബാങ്കില്‍ പുതിയ 3,300 പാര്‍പ്പിട സമുച്ചയങ്ങള്‍ക്കു കൂടി അനുമതി നല്‍കുമെന്നും നെതന്യാഹു അറിയിച്ചു. ഇതോടെ 2017ല്‍ മാത്രം മേഖലയില്‍ നിര്‍മിച്ച ജൂതപാര്‍പ്പിട സമുച്ചയങ്ങളുടെ എണ്ണം 7,000 ആകും. ഇതുവരെയായി അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമായി ആറുലക്ഷം കുടിയേറ്റക്കാരാണുള്ളത്.
ഇസ്റാഈലിന്റെ മണ്ണില്‍ നിന്ന് ഒരു നഗരവും ഇല്ലായ്മ ചെയ്യില്ല. അക്കാര്യത്തില്‍ ജൂത-അറബി വ്യത്യാസങ്ങളൊന്നുമില്ല. ഇത് വെറുമൊരു ജന്മഭൂമിയുമായി ബന്ധപ്പെട്ട വിഷയമല്ല.
അതിനെല്ലാം മുന്‍പ് മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള വഴിയാണ് അവിടെ നടക്കുന്നത്. ജൂതരെയും അറബികളെയും നാട്ടില്‍നിന്ന് ഓടിക്കില്ല. ഭീകരവാദവും മിസൈലുകളുമാണ് ഇതിനെല്ലാം തിരിച്ചടിയായി തങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍, അങ്ങനെ തന്നെ തിരിച്ചടിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല-നെതന്യാഹു വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."