നിര്‍ബന്ധിത അവധിക്ക് നിര്‍ബന്ധിച്ചാല്‍ രാജിവയ്ക്കുമെന്ന് ബനാറസ് സര്‍വകലാശാലാ വി.സി
വാരണാസി: വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് കലുഷിതമായ ബനാറസ് സര്‍വകലാശാലയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രശ്നം തുടരുന്ന സാഹചര്യത്തില്‍ വൈസ് ചാന്‍സിലറോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു ആവശ്യം തനിക്ക് മുന്പില് എത്തിയിട്ടില്ലെന്ന് വൈസ് ചാന്‍സിലര്‍ ഗിരീഷ് ചന്ദ്ര ത്രിപാഠി അറിയിച്ചു.
തന്നോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടാല്‍ സര്‍വകലാശാലയില്‍ നിന്ന് രാജിവയ്ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. നവംബര്‍ 30വരെയാണ് വി.സി സ്ഥാനത്ത് ത്രിപാഠിയുടെ കാലാവധി. അതിന് മുന്‍പ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പ്രക്ഷോഭം നടത്തുന്ന വിദ്യാര്ഥികള്ക്കെതിരേ പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്കെതിരേ വൈസ് ചാന്‍സിലര്‍ നടത്തിയ പരമാര്‍ശം പുതിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ വൈസ് ചാന്‍സിലറും വിദ്യാര്‍ഥികളും തമ്മില്‍ പ്രശ്ന പരിഹാരത്തിനായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങളാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."