സാമ്പത്തിക രംഗത്ത് ഒറ്റയടിക്ക് മാറ്റമുണ്ടാക്കാനാകില്ലെന്ന് ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് ഒറ്റയടിക്ക് മാറ്റമുണ്ടാക്കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചെറിയ മാറ്റങ്ങളാണ് വരുത്തുന്നത്. ഇത് ധീരമായ രീതിയില്‍ തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപത്തിനുള്ള സാഹചര്യം എളുപ്പമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നോട്ട് നിരോധനം പണത്തിന്റെ അജ്ഞാത ഉറവിടം ഇല്ലാതാക്കിയെന്നും ജെയ്റ്റ്‌ലി ന്യായീകരിച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ജി.എസ്.ടിയെ അനുകൂലിക്കുന്നത്. സാമ്പത്തിക സ്ഥിതി മോശമാക്കിയവരാണ് സര്‍ക്കാരിനെ ഇപ്പോള്‍ കുറ്റം പറയുന്നതെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.
സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് പ്രത്യേക രാഷ്ട്രീയ അജണ്ടയുണ്ടെന്നും ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ പേരെടുത്തു പറയാതെ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.
ഉറച്ച തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള നേതൃത്വമാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."