HOME
DETAILS
MAL
റോഹിംഗ്യ: യു.എന്‍ സംഘത്തെ തടഞ്ഞ് മ്യാന്മര്
backup
September 28 2017 | 22:09 PM
യാങ്കോണ്‍: മ്യാന്മറില് കടുത്ത വംശീയാക്രമണത്തിനിരയാകുന്ന റോഹിംഗ്യന്‍ മുസ്ലിംകളുടെ ദയനീയസ്ഥിതി അന്വേഷിക്കാന്‍ യു.എന്‍ നിയോഗിച്ച ഉദ്യോഗസ്ഥ സംഘത്തിനു മ്യാന്മര് സര്‍ക്കാര്‍ പ്രവേശനാനുമതി നിഷേധിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ തുടങ്ങിയ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ മുന്‍പും യു.എന്‍ സംഘത്തിന് അനുമതി നിഷേധിച്ചിരുന്ന മ്യാന്മര് സര്‍ക്കാര്‍, റാഖൈനില്‍ പ്രവേശിക്കുന്നതിന് അനുമതി നല്കുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും അതും റദ്ദാക്കുകയായിരുന്നു.
അനുമതി നിഷേധിച്ചതിനു മ്യാന്മര് സര്‍ക്കാര്‍ പ്രത്യേക കാരണമൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു യു.എന്‍ പ്രതിനിധികള്‍ അറിയിച്ചു. എന്നാല്‍, കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് സന്ദര്‍ശനാനുമതി അടുത്ത ആഴ്ചത്തേക്കു നീട്ടിയതെന്നും വിശദീകരണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."