HOME
DETAILS

ലക്ഷങ്ങളുടെ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍

  
backup
September 28 2017 | 22:09 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d


കോഴിക്കോട്: ലക്ഷങ്ങളുടെ മയക്കുമരുന്നു ഗുളികകളുമായി രണ്ടു യുവാക്കള്‍ കോഴിക്കോട്ട് പിടിയിലായി. കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശി ഷംനാസ് ഷറഫുദ്ദീന്‍(23), രാമനാട്ടുകര പുളിഞ്ചോട് സ്വദേശി മുഹമ്മദ് അന്‍ഷിദ്(20) എന്നിവരെയാണ് റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തു നിന്ന് പൊലിസ് പിടികൂടിയത്. മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് യുവാവ് ലോഡ്ജ് മുറിയില്‍ മരിച്ച സംഭവത്തിന്റെ അന്വേഷണത്തിനിടെയാണ് വിദ്യാര്‍ഥികള്‍ക്കും യുവതീ യുവാക്കള്‍ക്കിടയിലും വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന എം.ഡി.എം.എ. എക്സ്റ്റസി എന്നപേരിലുള്ള മയക്കുമരുന്നു ഗുളികളുമായി ഇവരെ പിടികൂടിയത്. സാധാരണ വലുപ്പത്തിലുള്ള ഒരു ഗുളികയ്ക്ക് 5000 രൂപ മുതല്‍ വാങ്ങാറുണ്ടെന്നാണു പൊലിസിനു ലഭിച്ച വിവരം. ഡി.ജെ. പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിനായി ഗോവ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ പോയി വരുന്നവരാണ് ഇത്തരം മയക്കുമരുന്നുകള്‍ കേരളത്തില്‍ എത്തിക്കുന്നതെന്നു ഡി.സി.പി. മെറിന്‍ ജോസഫ് പറഞ്ഞു. മയക്കുമരുന്നു ഗുളികകള്‍ പല നിറത്തിലും രൂപത്തിലും ലഭിക്കുന്നതിനാല്‍ പരിശോധന നടത്തി കണ്ടെത്താന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ പൊലിസ് നേരിടുന്നുണ്ട്. കഞ്ചാവ് പോലുള്ളവ ഉപയോഗിക്കുന്നതിനേക്കാളും സൗകര്യപ്രദവും രക്ഷിതാക്കള്‍ക്കും മറ്റും സംശയത്തിനിട നല്‍കാത്ത രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും എന്നുള്ളതുമാണ് പുതിയ തരം മയക്കുമരുന്നു ഗുളികകള്‍ തെരഞ്ഞെടുക്കാന്‍ കാരണം. കോളജ് വിദ്യാര്‍ഥികളായ പെണ്‍കുട്ടികളുള്‍പ്പെടെ മയക്കുമരുന്നിന് അടിമകളായുണ്ടെന്നും ഡി.സി.പി. പറഞ്ഞു.
കോഴിക്കോട് നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ ബാബു കെ. തോമസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും ടൗണ്‍ പൊലിസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്. എസ്.ഐ. ശംഭുനാഥ്, ആന്റിനാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ രാജീവ്, നവീന്‍, ജോമോന്‍, ജിനേഷ്, സുമേഷ്, സോജി, രതീഷ്, ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago