സ്‌കൂള്‍ വിനോദ യാത്ര: പണമില്ലാത്തതിന്റെ പേരില്‍ കുട്ടികളെ മാറ്റിനിര്‍ത്തരുത്
ചെറുവത്തൂര്‍: പണമില്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് ഇനി സ്‌കൂള്‍ വിനോദയാത്രയില്‍ അവസരം മുടങ്ങില്ല. എല്ലാ കുട്ടികള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന തരത്തിലാകണം ഇനി യാത്രകള്‍ നടത്തേണ്ടത്. രക്ഷിതാക്കളില്‍ നിന്ന് നിശ്ചിത തുക ഈടാക്കിയാണ് പല വിദ്യാലയങ്ങളും വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ പണമില്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് അവസരം നഷ്ടമാകുന്ന സാഹചര്യം നിലവിലുണ്ട്. ഇതൊഴിവാക്കാനാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൂടി അവസരം ലഭ്യമാകുന്ന തരത്തില്‍ മാത്രമേ ഇത്തരം യാത്രകള്‍ നടത്താവൂ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തിയുള്ള യാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സ്‌കൂള്‍ പി.ടി.എ കമ്മിറ്റികള്‍ കണ്ടെത്തണം. ബാലാവകാശ കമ്മിഷന്‍ ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് നിര്‍ദേശം . ചരിത്ര - പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങടക്കം ഒരു വിഭാഗം കുട്ടികള്‍ സന്ദര്‍ശിക്കുകയും അനുഭവങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. പണമില്ലാത്തതിന്റെ പേരില്‍ ഒരു വിഭാഗത്തിന് ഈ അവസരം നഷ്ടമാവുകയാണെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."