HOME
DETAILS

കതിരൂര്‍ മനോജ് വധക്കേസ് ഗൂഢാലോചന: യു.എ.പി.എ ചുമത്തിയതിനെതിരേ ഹരജി

  
backup
September 28 2017 | 22:09 PM

%e0%b4%95%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-6


കൊച്ചി: കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഗൂഢാലോചനാക്കേസില്‍ യു.എ.പി.എ ചുമത്തിയതിനെതിരേ കേസിലെ പ്രതികളായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. കതിരൂര്‍ മനോജ് വധക്കേസ് അന്വേഷിച്ച സി.ബി.ഐ സംഘം യു.എ.പി.എ ചുമത്തിയതിനെതിരേ കേസില്‍ പ്രതികളായ 19 പേര്‍ നേരത്തെ നല്‍കിയ ഹരജിക്കൊപ്പം ഇതും പരിഗണിക്കാന്‍ മാറ്റി.
ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിച്ച സി.ബി.ഐ ഓഗസ്റ്റ് 29 ന് അനുബന്ധ കുറ്റപത്രം നല്‍കിയിരുന്നു. ഇതില്‍ ജയരാജനടക്കമുള്ള പ്രതികള്‍ക്കെതിരേ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമ പ്രകാരമുള്ള (യു.എ.പി.എ) കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്താന്‍ പ്രോസിക്യൂഷന്‍ അനുമതി വേണമെന്നുണ്ട്. കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും ഇതില്ലാതെ യു.എ.പി.എ ചുമത്തിയത് നിലനില്‍ക്കില്ലെന്നുമാണ് ഹരജിക്കാരുടെ വാദം. എന്നാല്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ കോടതിയില്‍ ഈ വാദമുയര്‍ന്നപ്പോള്‍ കേന്ദ്ര ഏജന്‍സിയായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി മതിയെന്നും 2016 മേയ് ഒന്‍പതിന് കേന്ദ്രസര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കിയിരുന്നു. പി ജയരാജനു പുറമേ പയ്യന്നൂര്‍ സ്വദേശി പി.ഐ മധുസൂദനന്‍, തലശ്ശേരി സ്വദേശികളായ റിജേഷ്, മഹേഷ്, സുനില്‍ കുമാര്‍, കതിരൂര്‍ സ്വദേശി വി.പി സജിലേഷ് എന്നിവരാണ് ഹരജി നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago