HOME
DETAILS
MAL
പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ 300 ഒഴിവ്
backup
August 12 2016 | 21:08 PM
പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിന്റെ ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുള്ള 300 തസ്തികകളിലേക്ക് ആഭിമുഖം സംഘടിപ്പിക്കുന്നു. സെയില്‍സ് ഓഫിസര്‍: യോഗ്യത: പ്ലസ് ടു, ഡിഗ്രി, പി.ജി, പ്രായപരിധി: 18 നും 34 നും മധ്യേ. മാര്‍ക്കറ്റിങ് ഓഫിസര്‍: യോഗ്യത: പ്ലസ്ടു, ഡിഗ്രി, പി.ജി, പ്രായപരിധി: 18 - 34. കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്: യോഗ്യത: ഡിഗ്രി, പ്രായപരിധി: 25 - 34. 13 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ആദ്യത്തെ രണ്ട് തസ്തികകള്‍ക്കും പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
ബയോഡാറ്റ സഹിതം ഓഗസ്റ്റ് 16 ന് രാവിലെ 10 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാവേണ്ടതാണ.് ഫോണ്‍: 0491 2505435, 9072427777, 7293090170.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."