HOME
DETAILS

സഊദിയില്‍ ഇനി വനിത മുഫ്തിയും: ഫത്‌വ നല്‍കാന്‍ വനിതകള്‍ക്കും അനുമതി നല്‍കി ശൂറ കൗണ്‍സില്‍

  
backup
September 29 2017 | 04:09 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4-%e0%b4%ae%e0%b5%81%e0%b4%ab%e0%b5%8d%e0%b4%a4

 

റിയാദ്: സ്ത്രീകള്‍ക്ക് കൂടുതല്‍ മേഖലയിലേക്ക് അനുമതി നല്‍കുന്ന സഊദിയില്‍ ഇനി ഇസ്‌ലാമിക വിധി വിലക്കുകള്‍ വിശദീകരിച്ചു നല്‍കുന്ന ഫത്‌വ രംഗത്തും സ്ത്രീകള്‍ വന്നേക്കും. സഊദി ഉന്നതാധികാര സഭയായ ശൂറ കൗണ്‍സില്‍ ഇക്കാര്യം അംഗീകരിച്ചു പാസാക്കിയതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫത്‌വ പുറപ്പെടുവിക്കാനുള്ള വനിത മുഫ്തിമാരെ സഊദി റോയല്‍ കോര്‍ട്ട് തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫത്‌വ പുറപ്പെടുവിക്കുന്ന ഉന്നതാധികാര സമിതിയില്‍ ഇത് വരെ പുരുഷന്മാരാണ് ഉണ്ടായിരുന്നത്. ഈ മേഖലയിയിലേക്ക് സ്ത്രീകളെയും നിയമിക്കണമെന്ന നിയമം 107 വോട്ടുകള്‍ക്കാണ് ശൂറാ കൗണ്‍സില്‍ പാസാക്കിയത്.

കൗണ്‍സിലിന്റെ 49 ആം മീറ്റിങ്ങിലാണ് ശൂറ കൗണ്‍സില്‍ അംഗം ഇത് സംബന്ധിച്ച ചര്‍ച്ച കൊണ്ട് വന്നത്. 'ജനറല്‍ പ്രസിഡന്‍സി ഓഫ് സ്‌കോളര്‍ലി റീസേര്‍ച്ച് ആന്‍ഡ് ഇഫ്താ' എന്ന പേരിരുള്ള ഗവണ്‍മെന്റ് അതോറിറ്റിയാണ് സഊദി ഫത്‌വ പ്രസിദ്ധീകരിക്കുന്നത്. അതോറിറ്റിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക വിഭാഗം വേണമെന്ന ആവശ്യമാണ് ശൂറ കൗണ്‍സില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

ഫത്‌വ നല്‍കാനുള്ള അധികാരം പുരുഷന്മാരില്‍ മാത്രമായി ഒതുക്കരുതെന്നു ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാമിക വിധി വിലക്കുകള്‍ ആഴത്തില്‍ പഠിച്ച സ്ത്രീകള്‍ക്കും ഫത്‌വ നല്‍കാനുള്ള അനുമതി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാമിക ശരീഅത്തില്‍ പങ്കാളികളാകാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ ഭാഗമായി ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ജനറല്‍ പ്രസിഡന്‍സിയോട് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക വിധി വിലക്കുകള്‍ നിജപ്പെടുത്തി ഫത്‌വ നല്‍കുന്ന ഫത്‌വ മുഫ്തിമാരില്‍ വനിതകളെ ഉള്‍പ്പെടുത്തുന്നത് സഊദി ചരിത്രത്തിലെ പ്രധാന നാഴികകല്ലാണെന്നു നായിഫ് കോളേജ് ഓഫ് നാഷണല്‍ സെക്യൂരിറ്റി നിയമപരമായ നയം പ്രൊഫസര്‍ സഅദ് അല്‍ ഖുവൈ പറഞ്ഞു.

വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയുള്ള ചരിത്ര വിധി വന്നതിനു പിറകെയാണ് മറ്റൊരു സ്ഥാനം കൂടി വനിതകള്‍ക്ക് നല്‍കാന്‍ നിര്‍ദേശം വന്നത്. ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന് തൊട്ടു പിറകിലായി സഊദി ചരിത്രത്തില്‍ ഗവണ്മെന്റ് തലത്തില്‍ ഏറ്റവും ഉന്നത സീറ്റില്‍ സഊദി വനിതയെ നിയമിച്ചതും വാര്‍ത്തയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago