ഉച്ചക്കഞ്ഞിയ്ക്ക് അരി കണ്ടെത്താന്‍ വരവൂരില്‍ കുട്ടികള്‍ കൃഷി തുടങ്ങി
ചെറുതുരുത്തി: ഉച്ചകഞ്ഞിയ്ക്ക് ഏറ്റവും മികച്ച ജൈവ അരി കണ്ടെത്താന്‍ കുട്ടികള്‍ സ്വന്തമായി കൃഷിയിറക്കി. വരവൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ കുരുന്നുകളാണ് വരവൂര്‍ പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നുള്ള പാടശേഖരത്തില്‍ നിന്നും ഏറ്റെടുത്ത പത്ത് സെന്റ് കൃഷിയിടത്തില്‍ കൃഷിയിറക്കിയത്. ഉത്സവാന്തരീക്ഷത്തില്‍ ഞാറ് നടീല്‍ നടന്നു.
നാലാം ക്ലാസിലെ 104 കുട്ടികളും അധ്യാപകരും പി.ടി.എ, എം.പി.ടി.എ അംഗങ്ങളും ജനപ്രതിനിധികളും കുട്ടികളോടൊപ്പം പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബാബു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സി. വിജയലക്ഷ്മി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സി. ഗോപകുമാര്‍, എം.എ മോഹനന്‍ , മെംബര്‍മാരായ ബിന്ദു ഉണ്ണികൃഷ്ണന്‍ , എം. വീരചന്ദ്രന്‍, ഗീത, കെ.വി ഖദീജ , രുഗ്മിണി രവീന്ദ്രന്‍, പങ്കജം , സിന്ധു, പ്രധാന അധ്യാപകന്‍ എം.ബി പ്രസാദ്, അധ്യാപികമാരായ പി.വി അജിതകുമാരി , ശ്രീബ വി.സുസ്മിത , ഷീജ, യു.എസ് സാബിത്, കെ.കെ സ്മിത , പി.ടി.എ വൈസ് പ്രസിഡന്റ് വി.ജി സുനില്‍, പി.ടി.എ അംഗങ്ങളായ ഷറഫുദ്ദീന്‍ , ഇബ്രാഹിം കുട്ടികളോടൊപ്പം ഞാറുനടീല്‍ പ്രക്രിയയില്‍ പങ്കാളികളായി.
ഇനിയുള്ള പ്രവര്‍ത്തനങ്ങളായ ജൈവ വളമിടല്‍ , കളപറിക്കല്‍, കൊയ്ത്തും മെതിക്കല്‍ വരെ മുഴുവന്‍ പ്രവര്‍ത്തനത്തിലും കുട്ടികളെ പങ്കാളികളാക്കുമെന്ന് പ്രധാന അധ്യാപകന്‍ എം.ബി പ്രസാദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."