രാജസ്ഥാനില്‍ 23 പേര് ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതി
ന്യൂഡല്‍ഹി: ഡല്‍ഹി സ്വദേശിനിയായ യുവതിയെ 23 പേര് ചേര്‍ന്നു കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. രാജസ്ഥാനിലെ ബീക്കോനേറ്റില് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സന്ദര്‍ശിക്കാനെത്തിയ 28 കാരിയെയാണ് കൂട്ടമാനഭംഗത്തിനിരയാക്കിയത്. സെപ്റ്റംബര്‍ 25നാണ് സംഭവം.
സ്ഥലം സന്ദര്‍ശിച്ചു മടങ്ങവെ ബസ് കാത്തുനില്ക്കുന്ന യുവതിയെ രണ്ട് പേര് ചേര്‍ന്ന കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
പല പ്രദേശങ്ങളിലൂടെയും വാഹനത്തില്‍ കൊണ്ടുപോയ ഇരുവരും മണിക്കൂറുകളോളം തന്നെ മാറിമാറി മാനഭംഗപ്പെടുത്തിയതായി യുവതി പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പിന്നീട് വേറെ ആറു പേരെ കൂടി വിളിച്ചുവരുത്തിയെന്നും അവരും തന്നെ ഉപദ്രവിച്ചുവെന്നും പെണ്‍കുട്ടി മൊഴിനല്‍കി. ഇതിനു ശേഷം മറ്റൊരു സംഘത്തിനു തന്നെ കൈമാറിയതായും ഇവര്‍ ആരോപിക്കുന്നു.
സെപ്തംബര്‍ ആറിന് പുലര്‍ച്ചെ യുവതിയെ തട്ടികൊണ്ടു പോയിടത്തുതന്നെ ഈ രണ്ടു പേര് ചേര്‍ന്ന് കൊണ്ടുവിടുകയായിരുന്നു.
23 പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റു ചെയ്തു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."