HOME
DETAILS

മലബാറിലെ വിഷചികിത്സാ രംഗത്തെ കുലപതി വിടവാങ്ങി

  
backup
September 29 2017 | 09:09 AM

keralam-29-09-2017-malabar-toxicology

തൊട്ടില്‍പ്പാലം: ഏഴുപതിറ്റാണ്ടോളം കാലം മലബാറിലെ വിഷ ചികിത്സാരംഗത്ത് കുലപതിയായി വാണ പൊയിലോംചാലിലെ മത്തായിച്ചന്‍ എന്ന മാത്യു പ്ലക്കാട്ട് (96)ഇനി ഓര്‍മ. വാര്‍ദ്ധക്യാസഹജമായ രോഗത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം സ്വവസതിയില്‍ വെച്ച് ഇന്നലെ ഉച്ചയോടെയാണ് അന്തരിച്ചത്. 1956 കാലഘട്ടത്തില്‍ കോട്ടയം ജില്ലയിലെ മണിമലയില്‍ നിന്നും കിഴക്കന്‍ മലയോരത്തെത്തിയ മാത്യു ആദ്യകാല കുടിയേറ്റ കര്‍ഷകരില്‍ പ്രധാനികൂടിയാണ്.

ഭാര്യ ബന്ധുവായ മണിമല വളയത്ത് ആശാന്‍ എന്നവരില്‍ നിന്നും വിഷചികിത്സയില്‍ വൈദഗ്ദം നേടി 1960 മുതലാണ് വിഷചികിത്സാ രംഗത്ത് സജീവമായത്. വാഹനഗതാഗതം പോലുമില്ലാത്ത ഈ സമയത്ത് ഉഗ്രവിഷം ഏറ്റവരെയും കൊണ്ട് ചുമന്നും, കാല്‍നടയായും നാടിന്റെ നാനാദിക്കുകളില്‍ നിന്നും നിരവധി ആളുകള്‍ ഇദ്ദേഹത്തിനരികെ ചികിത്സക്കെത്തിയിരുന്നു. കാലം ഏറെ കഴിഞ്ഞിട്ടും വൈദ്യശാസ്ത്രം വലിയ പുരോഗതിയില്‍ എത്തിയിട്ടും ഇന്നും ജനങ്ങളുടെ ആശ്രയം മാത്യുവാണ്. പേരുകേട്ട വിഷവൈദ്യ കേന്ദ്രമായ പാപ്പിനിശ്ശേരിയില്‍ നിന്നും, മെഡിക്കല്‍ കോളേജുകളില്‍ നിന്നും തിരിച്ചയക്കപ്പെട്ട ഒരുപാട് പേര്‍ പിന്നീട് ഇദ്ദേഹത്തിനരികെ എത്തി ശമനം നേടിയിട്ടുണ്ട്.

വിഷം തീണ്ടിയത് എന്തിനാലാണെന്ന് വളരെ പെട്ടന്ന് കണ്ടുപിടിക്കുന്ന മാത്യുവിന്റെ ചികിത്സാരംഗത്തെ നിപുണത വിഷബാധയേറ്റ് രോഗികളോയും കൊണ്ട് ഇദ്ദേഹത്തിനരികെ എത്തുന്നവര്‍ 'രോഗി രക്ഷപ്പെട്ടു' എന്നു പൂര്‍ണ്ണമായും ഉറപ്പിക്കുമായിരുന്നു. അത്രയും ചികിത്സാരംഗത്ത് കഴിവുറ്റ വിഷവൈദ്യനായിരുന്നു മാത്യു. വിഷചികിത്സയ്ക്കായി പച്ചമരുന്നു ഉപയോഗിച്ചുള്ള ചികിത്സാരീതിയായിരുന്നു അദ്ദേഹത്തിന്റേത്. അതുതന്നെ വീട്ടുവളപ്പില്‍ തയ്യാറാക്കിയ ഔഷധസസ്യങ്ങളില്‍ നിന്നും. തന്റെ അരികെ ഇല്ലാത്ത മരുന്നുകള്‍ വിദേശത്തുനിന്നും വരെ ലഭ്യമാക്കുകയും ചെയ്യും.

ഇങ്ങനെയൊക്ക ഏറ്റവും പ്രയാസം നിറഞ്ഞതും മരണത്തെ മുഖാമുഖം കാണുന്നതുമായ വിഷബാധയേറ്റ അവസ്ഥയില്‍ നിന്നും മാത്യു ആളുകളെ രക്ഷപ്പെടുത്തുന്നു എന്നു മാത്രമല്ല, തന്റെ ചികിത്സകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ് ചെയ്തു നല്‍കിയത്. ഇത് അദ്ദേഹത്തെ ജനകീയനാക്കുകയായിരുന്നു. മലബാറിലെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ നിന്നും ഇതിനോടകം ഒരുലക്ഷത്തിലേറെ പേരാണ് വിഷബാധയില്‍ നിന്നും മാത്യുവിന്റെ ചികിത്സയിലൂടെ രക്ഷപ്പെട്ടത്.

വിഷവൈദ്യത്തില്‍ നിപുണനായ മാത്യു തന്റെ ചികിത്സാരംഗത്തെ കഴിവ് മക്കള്‍ക്കും പകര്‍ന്നു നല്‍കിയിട്ടുണ്ട്. പിതാവിന്റെ വിഷചികിത്സാപാരമ്പര്യം നിലനിര്‍ത്തി ടോമിയും, സജിയുമാണ് ഇപ്പോള്‍ രംഗത്തുള്ളത്. അകാലത്തില്‍ മരണപ്പെട്ട ആന്‍സി എന്ന മകള്‍ പിതാവിനെ പോലെത്തന്നെ ചികിത്സയില്‍ വൈദഗദ്യം നേടി നിരവധി ആളുകളെ ചികിത്സിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

International
  •  3 months ago
No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago
No Image

'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റകൃത്യം'- സുപ്രിം കോടതി; കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി

National
  •  3 months ago
No Image

തലക്കു മീതെ പാമ്പ്, പരിഭ്രാന്തിയിലായി യാത്രക്കാർ; കണ്ടത് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ

National
  •  3 months ago
No Image

കാലുകുത്താന്‍ ഇടമില്ലാതെ യാത്ര; വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു

Kerala
  •  3 months ago
No Image

'എന്നെ സംബന്ധിച്ച് 'AI' എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്പിരിറ്റ്'  ന്യൂയോര്‍ക്കില്‍ മോദി

International
  •  3 months ago
No Image

'കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരം'; തൃശ്ശൂര്‍പ്പൂരം കലക്കിയതില്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെതിരെ സി.പി.ഐ മുഖപത്രം

Kerala
  •  3 months ago
No Image

ഐ.ജി, ഡി.ഐ.ജിമാരെക്കുറിച്ച് പരാമര്‍ശമില്ലാതെ തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരന്തം: സമസ്ത ധനസഹായ വിതരണം ഇന്ന്

Kerala
  •  3 months ago
No Image

ചെക്കിലെ ഒപ്പ് തെറ്റിക്കല്ലേ; രണ്ടുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം

uae
  •  3 months ago