എക്‌സ്പീരിയ എക്‌സ് ഇസഡ് 1 സോണി പുറത്തിറക്കി
റിയല്‍ടൈം ത്രീ ഡി ക്യാപ്ച്ചര്‍ സംവിധാനമുള്ള ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണായ എക്‌സ്പീരിയ എക്‌സ് ഇസഡ്1 ലൂടെ ആശയവിനിമയ സാധ്യതകള്‍ ശക്തമാക്കി സോണി ഇന്ത്യ. ഓട്ടോഫോക്കസ് ബസ്റ്റ് ഉം ഫുള്‍ എച്ച്.ഡി.എച്ച്.ഡി.ആര്‍ ഡിസ്‌പ്ലേയും അടങ്ങുന്നതാണ് ആധുനിക സാങ്കേതികവിദ്യയുടെ ഘടകങ്ങള്‍.
പുതിയ സ്‌മൈല്‍ പ്രെഡിക്ടീവ് ക്യാപ്ച്ചര്‍ അവതരിപ്പിക്കുന്ന പ്രൗഢിയേറിയ സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറ മികവുറ്റതാണ്. ത്രീ ഡി ക്രിയേറ്റര്‍, സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ, പുതിയ സ്‌മൈല്‍ പ്രെഡിക്ടീവ് ക്യാപ്ച്ചര്‍, മോഷന്‍ഐ ക്യാമറയില്‍ നിന്നുള്ള ഓട്ടോഫോക്കസ് ബസ്റ്റ് എന്നീ നൂതനമായ ക്യാമറ ഫോക്ക്‌സ്ഡ് ഫീച്ചറുകളുടെ സംയോജനത്തിലൂടെ ക്യാമറ സാങ്കേതികവിദ്യയിലും ഇമേജ് സെന്‍സിംഗിലുമുള്ള സോണിയുടെ വൈദഗ്ധ്യം അവതരിപ്പിക്കുകയാണിവിടെ.
13.2 സെമി (5.2) ഫുള്‍ എച്ച്.ഡി എച്ച്.ഡി.ആര്‍ ഡിസ്‌പ്ലേ, ഹൈ റെസല്യൂഷന്‍ ഓഡിയോ, സവിശേഷ ഒമ്‌നി ബാലന്‍സില്‍ നിന്ന് യൂണിബോഡി രൂപകല്‍പ്പന എന്നിവയുടെ പിന്തുണയോടെയെത്തുന്ന എക്‌സ്പീരിയ എക്‌സ് ഇസഡ്1 സോണിയുടെ ഏറ്റവും മികച്ച ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ ശേഷിയെ ഒരൊറ്റ യൂണിറ്റിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."