റോഹിംഗ്യാ വിരുദ്ധ നിലപാട്: സൂ കിയുടെ ചിത്രം ഓക്‌സ്ഫഡില്‍ നിന്ന് ഒഴിവാക്കി
ലണ്ടന്‍: മ്യാന്‍മറില്‍ റോഹിംഗ്യകള്‍ക്കെതിരെ നടക്കുന്ന കിരാതമായ ആക്രമണത്തിന്റെ പശ്ചാതലത്തില്‍, ഓങ് സാന്‍ സൂ കിയുടെ ചിത്രം ലണ്ടനലെ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നു നീക്കി.
സൂ കി പഠിച്ച സെന്റ് ഹ്യൂഗ്‌സ് കോളജിലെ പ്രവേശന സ്ഥലത്തു നിന്നാണ് ചിത്രം മാറ്റിയത്. 1967 ല്‍ ഇവിടെ പഠിച്ച സൂ കിയുടെ ചിത്രം 1999 ലാണ് ചുമരില്‍ പതിച്ചത്.
മറ്റൊരു പെയിന്റിങ് വയ്ക്കാനുള്ളതു കൊണ്ടാണ് സൂ കിയുടെ ചിത്രം മാറ്റിയതെന്നാണ് യൂനിവേഴ്‌സിറ്റിയുടെ വിശദീകരണം. എന്നാല്‍ മ്യാന്‍മറില്‍ റോഹിംഗ്യകള്‍ക്കെതിരായ സൂ കിയുടെ നിലപാടാണ് നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.
ചിത്രം മാറ്റിയതുമായി ബന്ധപ്പെട്ട വിശദീകരണം ഭീരുത്വമാണെന്നും പിന്നിലുള്ള യഥാര്‍ഥ കാരണം പറയാന്‍ തയ്യാറാവണമെന്നുമാണ് ബര്‍മ ക്യാംപയിന്‍ സംഘത്തിന്റെ ആവശ്യം.
2012ല്‍ ഇതേ കോളജില്‍ നിന്ന് സൂ കിക്ക് ഓണററി ഡിഗ്രി ലഭിച്ചിരുന്നു. ഇത് പിന്‍വലിക്കാന്‍ തീരുമാനമില്ലെന്ന് യൂനിവേഴ്‌സിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."