സ്ത്രീ ഡ്രൈവിങ്; പീഡനത്തിനെതിരെ ശക്തമായ നിയമമുണ്ടാക്കാന്‍ സഊദി
റിയാദ്: സഊദിയില്‍ പീഡനത്തിനത്തിനെതിരെ ശക്തമായ നിയമമൊരുക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയ പശ്ചാതലത്തിലാണ് ശക്തമായ പീഡന വിരുദ്ധ നിയമം നിര്‍മിക്കാന്‍ ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദിനോട് സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം ശല്യം ചെയ്യല്‍, ശാരീരിക മാനസിക പീഡനം തുടങ്ങിയവക്കൈതിരെയുള്ള കരട് നിയമം രണ്ട് മാസത്തിനകം ആഭ്യന്തര മന്ത്രാലയം രാജാവിന് സമര്‍പ്പിക്കും.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയായിരിക്കും രാജാവിന് കരട് നിയമം സമര്‍പ്പിക്കുക. ആഭ്യന്തര വകുപ്പിന് കീഴിലെ പൊതുസുരക്ഷ, പൊലിസ്, ട്രാഫിക് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സമര്‍പ്പിക്കുന്ന കരട് നിയമം ഉന്നതസഭയുടെയോ മന്ത്രിസഭയുടെയോ അംഗീകാരം ലഭിച്ചതിന് ശേഷമാകും പ്രാബല്യത്തില്‍ വരിക.
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമെതിരെയുള്ള എല്ലാവിധ പീഡനങ്ങളും ഇല്ലാതാക്കുകയാണ് പുതിയ നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്. നിയമ ലംഘകര്‍ക്ക് കടുത്ത ശിക്ഷയും ഇതില്‍ ഉള്‍പ്പെടുത്തും. പുതിയ നിയമനിര്‍മാണത്തിലൂടെ സമൂഹത്തിന്റെ കെട്ടുറപ്പും സഊദി ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്. അറുപത് ദിവസത്തിനുള്ളില്‍ കരട് സമര്‍പ്പിക്കാനാണ് ആഭ്യന്തര മന്ത്രിയോട് സല്‍മാന്‍ രാജാവിന്റെ കല്‍പ്പന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."