HOME
DETAILS

ചോലനായ്ക്ക യുവതിയുടെ മൃതദേഹം ഊരിലെത്തിച്ചത് ഒന്‍പത് കിലോമീറ്റര്‍ ദൂരം മുളയില്‍ കെട്ടി ചുമന്ന്

  
backup
September 30 2017 | 16:09 PM

46546546456546546-2

നിലമ്പൂര്‍: ചോലനായ്ക്ക യുവതിയുടെ മൃതദേഹം നാട്ടുകാര്‍ ചുമന്നുകൊണ്ടുപോയത് ഒമ്പത് കിലോമീറ്റര്‍ ദൂരം. കരുളായി ഉള്‍വനത്തിലെ അച്ചനളയിലെ കുപ്പമല കാളച്ചക്കന്റെ ഭാര്യ മാതി (23) യുടെ മൃതദേഹമാണ് നാട്ടുക്കാര്‍ മുളങ്കമ്പ് ഉപയോഗിച്ച് ചാക്കില്‍ കെട്ടി ചുമന്ന് ഊരിലെത്തിച്ചത്.

പനിബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി മാതി മരിച്ചത്. കൊടുവനത്തിലൂടെ യാത്രചെയ്താണ് ഇവരുടെ ഊരുകളിലെത്താനാവൂ എന്നിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചെങ്കിലും കാട്ടാനയെ പേടിച്ച് വെള്ളിയാഴ്ച പൂലര്‍ച്ചെയാണ് മെഡിക്കല്‍ കോളജില്‍ നിന്നും മൃതദേഹവുമായി സര്‍ക്കാര്‍ ആംബുലന്‍സില്‍ ടി.കെ കോളനിയില്‍ എത്തിച്ചത്. വനപാത ദുര്‍ഘടമായതിനാല്‍ ആംബുലന്‍സിന് ഊരിലേക്ക് പോകാന്‍ സാധിച്ചില്ല.

തുടര്‍ന്ന് മൃതദേഹം രണ്ടരമണിക്കൂറോളം ആംബുലന്‍സില്‍ തന്നെ കിടത്തി. നാട്ടുകാരും വനപാലകരും കോളനിയിലെ യുവാക്കളും ചേര്‍ന്ന് മുളയും ചാക്കും കൊണ്ട് മഞ്ചലുണ്ടാക്കി ഉച്ചക്ക് 12 മണിയോടെ ചുമന്നുകൊണ്ട് ഒമ്പത് കിലോമീറ്റര്‍ ദൂരമുള്ള അച്ചനളയിലേക്ക് കൊണ്ട് പോകുകയായിരുന്നു. വൈകുന്നേരമാണ് മൃതദേഹം ഊരിലെത്തിക്കാനായത്. രാത്രിയില്‍ മൃതദേഹം സംസ്‌കരിച്ചു.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago